Chapter Title : പുകയുന്ന പക 4 [അമവാസി]
പിൻ സീറ്റിൽ കേറുന്ന മീനു അന്ന് പതിവിനും വിപരീതമായി.. ഡ്രൈവിംഗ് സീറ്റിന്റെ അടുത്ത് തന്നെ ഇരുന്നു കാലിന്റെ മേൽ കാൽ കയറ്റി വച്ചു..
മീനു : ആ വണ്ടി എടുക്
സോമൻ : എവിടെക്കാ പോണ്ടത് എന്ന് പറഞ്ഞില്ല
മീനു : വണ്ടി എടുക്കേടോ പറയാം
വണ്ടി പതിയെ നീങ്ങി തുടങ്ങി അത് തറവാടിന്റെ ഗേറ്റ് വിട്ടു പുറത്തു എത്തി
മീനു : വണ്ടി നേരെ നിങ്ങളുടെ വിട്ടിൽ പോട്ടെ
സോമൻ : മോളെ... ചതിക്കരുത്.. അവിടെ ചെന്ന് എല്ലാം പറയാൻ പോവണോ
മീനു : നിങ്ങൾ വണ്ടി എടുക് പറയണോ വേണ്ടയോ എന്ന് ഞാൻ തീരുമാനിച്ചോളാം
അങ്ങനെ വണ്ടി സോമന്റെ വീട്ടിന്റെ മുന്നിൽ എത്തി... ഡോർ തുറന്നു രണ്ടാളും ഇറങ്ങി
മീനു : അപ്പൊ ഇതാണ് നിങ്ങളുടെ ഇപ്പോഴത്തെ വീട് അല്ലെ.. പണ്ട് ചെറുപ്പത്തിൽ ഒരു വട്ടം എങ്ങാനും വന്നതാ.. എന്താ ഇവിടെ ആരും ഇല്ലേ
സോമൻ : ഇണ്ട്.. എടി.
എന്ന് ഭാര്യയെ നീട്ടി വിളിച്ചു
സോമന്റെ വിളി കേട്ടു അവർ ഇറങ്ങി വന്നു
: അല്ല ഇതാരാ മീനു കൊച്ചോ... എന്താ മോളെ വിശേഷിച്ചു..
മീനു : എന്ത് പറയാൻ ആണ് അമ്മേ ഓരോ ദിവസം ഓരോ വിശേഷം ഉണ്ടായി കൊണ്ട് ഇരികുവലേ
എനിക്ക് നിങ്ങളെ ഒക്കെ ഒന്ന് കാണണം ഇജ്ജ് തോന്നി ചുമ്മ വന്നതാ
:വന്ന കാലിൽ നിക്കാതെ അകത്തേക്ക് വാ
അവർ രണ്ടും കൂടെ അകത്തു കയറി പോയി എന്താണ് ഇതിനു പിന്നിലെ മീനുവിന്റെ ഉദ്ദേശം എന്ന് അറിയാതെ സോമൻ
💬 Comments
View all comments