0%

Chapter Title : പുലയന്നാർ കോതറാണി [kuttan achari]

Author : Kambikathakal Read All Parts 363

അക്കാര്യം മാനവർമ മനസ്സിലാക്കി. മണിമാരനെ കൊല്ലാനെടുത്ത തീരുമാനത്തെ അയാൾ മനസ്സാ പഴിച്ചു. നടന്ന എല്ലാക്കാര്യങ്ങളും അയാൾ ആറ്റിങ്ങലിലെ മന്ത്രിയായ മരുത്തൻ നായരോടു പറഞ്ഞു. 'അബദ്ധമായി' മരുത്തൻ പറഞ്ഞു. 'ഏറ്റവും വന്യമായ യുദ്ധമുറകളും കരുത്തുറ്റ പട്ടാളവും ഉള്ളവരാണ് പുലയന്നാർ രാജ്യം. അവർ പടപ്പുറപ്പാടുമായി വന്നാൽ നമ്മളെന്തു ചെയ്യും അയാൾ ചോദിച്ചു. അഭയം തേടാമെന്നു വച്ചാൽ നെടുമങ്ങാട്ടും പൂവാറിലുമുള്ള രാജവംശങ്ങൾ നമ്മളേക്കാൾ കരുത്തു കുറഞ്ഞവയാണ്. വേണാട്ടിൽ അഭയം തേടിയിട്ട് കാര്യമില്ല. അവർ ഒന്നിലും ഇടപെടില്ല. പിന്നെ ശക്തമായ രാജ്യം കൊട്ടൂർ കാടാണ്. അവിടെത്തെ റാണിമാർ പുലയന്നാർ കോതറാണിയുടെ ഉറ്റ സുഹൃത്തുക്കളുമാണ്.

കിളിമാനൂരിന് കിഴക്കായി കാട്ടിൽ നമുക്കൊരു ബംഗ്ലാവുണ്ടല്ലോ അവിടെ പോയി ഒളിച്ചുപാർക്കുക. 4 ദിവസത്തിൽ കൊല്ലുമെന്നല്ലേ ആതിരാറാണിയുടെ ശാസനം. ആ സമയം പിന്നിട്ടാൽ പേടിക്കേണ്ട. വാക്കു സൂക്ഷിക്കുന്നവരാണ് പുലയന്നാർ വംശം.'മരുത്തൻ മാനവർമയോടു പറഞ്ഞു. ആ ആശയം കൊള്ളാമെന്ന് മാനവർമയ്ക്കു തോന്നി. സൈനികരും അംഗരക്ഷകരുമായി 25 പേരടങ്ങിയ സംഘത്തോടൊപ്പം മാനവർമ കിളിമാനൂരിലെത്തി. അവിടെവച്ച് അവർ പൊതിച്ചോറു തുറന്ന് ഉച്ചഭക്ഷണം കഴിച്ചു. വാട്ടിയ വാഴയിലയിൽ പൊതിഞ്ഞ ചോറും കട്ടച്ചമ്മന്തിയും ഉള്ളിത്തീയലും തൈരും കടുമാങ്ങയുമടങ്ങിയ രുചികരമായ ഭക്ഷണം. ഭടൻമാർ വിസ്തരിച്ച് ഊണു കഴിച്ചെങ്കിലും മാനവർമയ്ക്ക് വിശപ്പ് കേറിയില്ല. ജീവനെക്കുറിച്ചുള്ള ആശങ്ക അയാളെ തളർത്തിയിരുന്നു. ഭക്ഷണം കഴിച്ച ശേഷം സംഘം യാത്ര തുടർന്നു.ദുർഘടമായ വഴികളും വന്യമൃഗങ്ങളെയും പിന്നിട്ട് അവർ കാട്ടുബംഗ്ലാവിലെത്തി. മാനവർമയ്ക്ക് ആത്മവിശ്വാസം തോന്നി, ഇങ്ങോട്ടു വരുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിനാൽ ഒരു സൈനികനീക്കം ഇവിടെ നടപ്പുള്ള കാര്യമല്ല.താൻ ഇവിടെ സുരക്ഷിതനായിരിക്കുമെന്ന് അയാളുടെ മനസ്സ് ചൊല്ലി. ശത്രുക്കളുടെ ആക്രമണം ഉണ്ടായാൽ രക്ഷപ്പെടുന്നതിനായി ആറ്റിങ്ങൽ രാജാക്കൻമാർ

💬 Comments

View all comments