Chapter Title : പുലയന്നാർ കോതറാണി [kuttan achari]
എത്രത്തോളം ശക്തയാണ് ആതിരറാണിയെന്ന് അയാൾ മനസ്സിലാക്കുകയായിരുന്നു. അടുത്തതായി എത്തിയത് വേട്ടപ്പട്ടികളായിരുന്നു. കുരച്ച് കൊണ്ട് ആ സംഘം അവളുടെ നേർക്കടുത്തു.എന്നാൽ പുലികളോടും കരടികളോടും മൽപിടുത്തം നടത്തി ശീലിച്ച ആതിരറാണിക്ക് അവർ ഒരെതിരേ അല്ലായിരുന്നു. അവൾ പട്ടികളെയും ശരിപ്പെടുത്തി. തനിക്കു നേരെ സ്ഥാപിച്ച എല്ലാ പ്രതിരോധവും തീർന്നെന്ന് ആതിരയ്ക്കു മനസ്സിലായി. അവൾ കൊട്ടാരത്തിനകത്തു കയറി. മുകൾ നിലയിലെ മാനവർമയുടെ മുറി ലക്ഷ്യമാക്കി നടന്നു.കോണിപ്പടികൾ കയറി മുകളിലേക്കു വരുന്ന അവളുടെ പാദപതനം മാനവർമ കേട്ടു. മരണം തന്റെയരികിലെത്തിയതു പോലെയാണ് അയാൾക്ക തോന്നിയത്. എന്തിരുന്നാലും തന്റെ മുറിയുടെ വാതിലിന്റെ കരുത്തിൽ അയാൾക്കു വിശ്വാസം ഉണ്ടായിരുന്നു.ആന ഇടിച്ചാലും അതു പൊളിയില്ല. താൻ ഇപ്പോളും സുരക്ഷിതനാണ്.ഉടവാൾ കൈയിലെടുത്ത് അയാൾ കാത്തിരുന്നു. വാതിലിൽ ആതിരാറാണിയുടെ മുട്ട് കേട്ടു,മാനവർമയുടെ ഹൃദയം പടപടാ ഇടിച്ചു.മുട്ടിന്റെ നാദം ഉച്ചത്തിലായി. ശ്വാസമടക്കിപ്പിടിച്ച് മാനവർമ കാത്തു നിന്നു.തുടർന്ന് ആതിര വാതിൽ നോക്കി തന്റെ ബലിഷ്ഠമായ കാലുകൾ കൊണ്ട് ഒറ്റച്ചവിട്ടായിരുന്നു.അറബിപ്പൂട്ടും തേക്കിൻതടിയുമൊക്കെ ആ കരുത്തിന്റെ മുന്നിൽ നിഷ്പ്രഭമായി വാതിൽ പൊളിഞ്ഞുമുറിയിലേക്കു പറന്നുവീണു.ഘോരമായ ആ ശബ്ദബാഹുല്യത്തിൽ താൻ മോഹാലസ്യപ്പെട്ടുപോകുമെന്നു മാനവർമയ്ക്കു തോന്നി.വാതിൽക്കൽ അതാ നിൽക്കുന്നു.,,,തന്റെ മരണദൂതുമായി ആതിരാറാണി. നഗ്നമായ അവളുടെ ബലിഷ്ഠശരീരം മുഴുവൻ ചോര കൊണ്ട് ചുമന്നിരുന്നു...അവൾ വെട്ടിക്കൊന്ന നായർപട്ടാളത്തിന്റെ ചോര. വാളുമായി മാനവർമ അവളുടെ നേർക്ക് ഓടിയെടുത്തു. നിന്നനിൽപ് തുടർന്നതേയുള്ളു ആതിര. രൂക്ഷമായി അവൾ അവനെയൊന്നു നോക്കി.ആ ഒറ്റനോട്ടത്തിന്റെ കരുത്തിൽ അയാളുടെ സർവനാഡികളും തളർന്നു.അയാൾ അവളുടെ കാലിലേക്കു വീണു പാദത്തിൽ മുത്തി.ക്ഷമിക്കണം.തെറ്റുപറ്റി...എന്നെ കൊല്ലരുത്. കണ്ണീരോടെ അയാൾ അപേക്ഷിച്ചു. നായേ...ചതിക്കുത്തരം പടുമരണമാണ്..ഗർജിച്ചുകൊണ്ട് ഇതു പറഞ്ഞതിനൊപ്പം അവളുടെ വാൾ ഉയർന്നു താണു. മാനവർമയുടെ ശിരസ്സ് വേർപെട്ട് തറയിൽ വീണു.
💬 Comments
View all comments