Chapter Title : പുലയന്നാർ കോതറാണി [kuttan achari]
ഒരുനിമിഷം ആ തലയിലേക്കു നോക്കി സംതൃപ്തിയോടെ അവൾ നിന്നു. മണിമാരാ എന്റെ പ്രിയപ്പെട്ടവനെ , നിനക്കായി ഈ ആതിര പ്രതികാരം ചെയ്തിരിക്കുന്നു. അവൾ മന്ദം മന്ദം മുറിയിൽ നിന്നിറങ്ങിപ്പോയി.മുറ്റത്തു നിന്ന ചിരുതയുമായി പുഴയോരത്തെത്തി. അവിടെ മുങ്ങിക്കുളിച്ച് ഒന്നു പ്രാർഥിച്ചശേഷം പുലയന്നാറിലേക്കു മടങ്ങി. ------------------------------- മാനവർമയുടെ കൊലപാതകം തിരുവിതാംകൂറിൽ വലിയ സംഭവമായി.സുഹൃത്തുക്കളായിരുന്ന പുലയന്നാർ രാജ്യവും ആറ്റിങ്ങൽ രാജ്യവും ബദ്ധശത്രുക്കളായി. മാനവർമയുടെ അമ്മാവനും ആറ്റിങ്ങൽ രാജാവുമായ ജയവർമ പ്രതികാരം ചെയ്യാൻ ഉറച്ചു. ഒറ്റയ്ക്കു പുലയന്നാർ പട്ടാളത്തെ നേരിടാൻ ധൈര്യമില്ലാത്തതിനാൽ അയാൾ നെടുമങ്ങാടിന്റെയും കിളിമാനൂരിന്റെയും സഹായം തേടി. സംയുക്തസേന പുലയന്നാർ കോട്ടയെ ആക്രമിച്ചു.പതിവുപോലെ വേണാട് യുദ്ധത്തിൽ പങ്കെടുക്കാതെ മാറിനിന്നു. ആദ്യദിനം യുദ്ധം നടന്നു.ആറ്റിങ്ങൽ സൈന്യാധിപനായ അപ്പൻപിള്ളയുടെയും പുലയന്നാർ സൈന്യാധിപനായ കോരന്റെയും നേതൃത്വത്തിൽ ഇരുസേനകളും തകർത്തു യുദ്ധം ചെയ്തു. ഇരുഭാഗത്തും കനത്ത നഷ്ടമുണ്ടായി. അങ്ങോട്ടുമിങ്ങോട്ടുമുള്ള പൊയ്ത്തിൽ അപ്പൻപിള്ളയും കോരനും മരിച്ചു. എങ്കിലും കോട്ടയ്ക്കകത്തേക്കു ഭേദിച്ചു കടക്കാൻ സംയുക്തസൈന്യത്തിനായില്ല. പിന്നീട് ഏഴുദിവസം കൊടുംയുദ്ധം നടന്നു. യുദ്ധവീരൻമാർ പലരും അവിടെ മരിച്ചുവീണു.ഇതിനിടെ കൊട്ടൂർ രാജ്യത്തിൽനിന്നു സഹായം അഭ്യർഥിച്ചുകൊണ്ടു പുലയന്നാർ കോതറാണി കത്തെഴുതിയെങ്കിലും കൊട്ടൂർ റാണിമാരായ വിജയയും രതിയും മറുപടി നൽകിയില്ല.സോദരിമാരെന്നു കരുതിയവരിൽ നിന്ന് ഇങ്ങനെ ഒരു അലംഭാവമുണ്ടായത് കോതറാണിയെ വിഷമിപ്പിച്ചു.മറവപ്പട ആക്രമിച്ചപ്പോളും പിന്നീടുള്ള പല കാര്യങ്ങളിലും കൊട്ടൂർ തമ്പുരാട്ടിമാരെ അകമഴിഞ്ഞു സഹായിച്ചത് കോതറാണിയായിരുന്നു.മനുഷ്യന്റെ ജന്മസിദ്ധമായ സ്വാർഥത കണ്ടു കോതറാണി ദുഖിതയായി. എട്ടാംനാൾ പുലയന്നാർ രാജ്യത്തെ നയിച്ചത് കോതറാണി തന്നെയായിരുന്നു. നന്മയുടെ പ്രതീകമായ ആ പുലയറാണി തന്റെ മാർച്ചട്ടയും പടച്ചട്ടയും അണിഞ്ഞ് കുതിരപ്പുറത്തേറി യുദ്ധം ചെയ്തു.അതുവരെ പ്രതിരോധത്തിലൂന്നി നിന്ന പുലയന്നാർപട കോട്ടയ്ക്കു പുറത്തിറങ്ങി സംയുക്തസേനയെ തലങ്ങും വിലങ്ങും
💬 Comments
View all comments