Chapter Title : പുലയന്നാർ കോതറാണി [kuttan achari]
കശാപ്പുചെയ്തു. സംയുക്തസേനയുടെ പകുതിയും നശിച്ചു. യുദ്ധക്കലി മൂത്ത കോതറാണി അന്നെത്ര പേരെ കൊന്നുതള്ളിയെന്ന് എണ്ണാൻ സാധ്യമായിരുന്നില്ല. വൈകിട്ട് അന്നത്തെ യുദ്ധം അവസാനിപ്പിച്ചപ്പോൾ പുലയന്നാർ പട സന്തോഷത്തിലായിരുന്നു. പുലയന്നാർ കോതറാണി നിൽക്കുന്നിടത്തോളം യുദ്ധവിജയമെന്ന കര ദൂരെയാണെന്നു സംയുക്തസേനയ്ക്കു ബോധ്യമായി. അന്നു സന്ധ്യയ്ക്കു കോതറാണിക്കു കൊട്ടൂർ തമ്പുരാട്ടിമാരുടെ കുറിമാനമെത്തി. സഹായിക്കാമെന്നും കോട്ടയ്ക്കു പുറത്ത് അരുവിക്കരയിൽ തങ്ങളെത്തിയെന്നുമായിരുന്നു അതിൽ.അവിടെയെത്തി യുദ്ധകാര്യങ്ങൾ ചർച്ച ചെയ്യാനും കുറിമാനത്തിൽ നിർദേശമുണ്ടായിരുന്നു.ആഹ്ലാദചിത്തയായ പുലയന്നാർ കോതറാണി അംഗരക്ഷകരുമായി അരുവിക്കരയിലെത്തി. അവിടെ വിജയത്തമ്പുരാട്ടി കാത്തുനിൽക്കുന്നുണ്ടായിരുന്നു.ഇരുവരും കണ്ടമാത്രയിൽ കെട്ടിപ്പുണർന്നു,രാജകുമാരന്മാരായ സോമദത്തനും ചന്ദ്രദത്തനും അവിടെയുണ്ടായിരുന്നു. രതിയെവിടെ സോദരി' കോതറാണി വിജയത്തമ്പുരാട്ടിയോടു ചോദിച്ചു. അവൾ എത്തിയിട്ടില്ല' വിജയ മറുപടി പറഞ്ഞു. കുറച്ചുനേരം സംസാരം തുടർന്നു. ഇതിനിടയിൽ ഒരു വെടിപൊട്ടി. ആർത്തനാദത്തോടെ പുലയന്നാർ കോതറാണി പിന്നോട്ടു മലച്ചു.വീരഗംഭീരയായ ആ റാണി വെടിയേറ്റുമരിച്ചു. തൊട്ടടുത്ത പൊന്തക്കാട്ടിൽ നിന്നും രതിത്തമ്പുരാട്ടി തോക്കുമായി വെളിയിൽ വന്നു.മാനൂർ മല്ലയ്യയുടെ കൈയിൽ നിന്നു കരസ്ഥമാക്കിയ തോക്കായിരുന്നു അത്. തോക്കുമായി രതി വിജയയുടെ അരികിലെത്തി. നിന്റെ ഉന്നം കൊള്ളാം, ഒറ്റവെടിക്കു തന്നെ കോതറാണി ഠിം. വിജയ അനുജത്തിയെ തോളിൽ തട്ടി അഭിനന്ദിച്ചു. സോമദത്തനും ചന്ദ്രദത്തനും ഒന്നും മനസ്സിലായില്ല, തങ്ങളുടെ അമ്മമാരുടെ ഉറ്റ സുഹൃത്തായ കോതറാണിയെ, തങ്ങളെ പലവട്ടം സഹായിച്ച കോതറാണിയെ അവർ തന്നെ കൊന്നിരിക്കുന്നു. ഇതിന്റെ അർഥം എന്ത്? കോതറാണിയുടെ അംഗരക്ഷകരും പകച്ചുനിന്നു,കൊട്ടൂർ തമ്പുരാട്ടിമാർ എന്തിനിത് ചെയ്തു.പക്ഷേ കൊട്ടൂർതമ്പ്രാട്ടിമാരെ തിരിച്ചാക്രമിക്കാൻ അവർ തുനിഞ്ഞില്ല.അങ്ങനെ ചെയ്താൽ അതു തങ്ങളുടെ അവസാനമാകുമെന്ന് അവർക്കറിയാമായിരുന്നു. ഉം ശവം കൊണ്ടുപോയ്‌ക്കോളുക...വിജയ അംഗരക്ഷകരോടു പറഞ്ഞു. അവർ ഒന്നും മിണ്ടാതെ കോതറാണിയുടെ ശവം ചുമന്നു തിരികെ പോയി. എന്താണിത് അമ്മമാരെ , പുലയന്നാർ
💬 Comments
View all comments