0%

Chapter Title : പുലയന്നാർ കോതറാണി [kuttan achari]

Author : Kambikathakal Read All Parts 350

അടുത്തപട നയിച്ചത് മറവപ്രഭുവായ മലയൻ പാണ്ഡ്യൻ. രേവണ്ണ മുത്താലത്തോറായിരുന്നു ഇരുപടകളുടെയും സർവസൈന്യാധിപൻ. ആന കുതിര , അമ്പ് വില്ല് തുടങ്ങി തങ്ങൾക്കുള്ള സർവസന്നാഹങ്ങളുമൊരുക്കിയാണ് പട കാട്ടിലെത്തിയത്. വിവരം കൊട്ടൂർ റാണിമാർ അറിഞ്ഞു. അത്രയ്ക്കഹമ്മതിയോ, ഒറ്റ മറവനായ പോലും ഇവിടന്നു മടങ്ങിപ്പോകില്ല. കാര്യമറിഞ്ഞു ക്രുദ്ധയായ വിജയത്തമ്പുരാട്ടി പ്രസ്താവിച്ചു നെയ്യാറിന്റെ തീരത്തിനപ്പുറമിപ്പുറമായി പടകൾ താവളമടിച്ചു. അപ്പുറം മറവർ, ഇപ്പുറം കൊട്ടൂർ സൈന്യം.രതിയുടെയും വിജയയുടെയും പുത്രൻമാരായ സോമദത്തനും ചന്ദ്രദത്തനും ചെറുപടകളെ നയിച്ചു. അവർ വില്ലാളികളായിരുന്നു.ഇതിനു പുറമേ പുലയന്നാർ തമ്പുരാട്ടി കോതറാണിയുടെ സൈന്യവും കൊട്ടൂരിനോടൊപ്പമുണ്ടായിരുന്നു.വ്രതം നോക്കുന്നതിനാൽ തമ്പുരാട്ടി യുദ്ധത്തിൽ പങ്കെടുത്തില്ല. രതിയും വിജയയും തങ്ങളുടെ അറബിക്കുതിരകളുടെ പുറത്ത് പടത്താവളത്തിലെത്തി.മുലകളെ മറയ്ക്കുന്ന ഇരുമ്പു മാർച്ചട്ടയും മുതലത്തോൽ കൊണ്ടുണ്ടാക്കിയ കട്ടിയേറിയ കോണകങ്ങളുമായിരുന്നു അവരുടെ വേഷം. തുകൽ കാലുറകൾ ധരിച്ച അവർ അരയിൽ വാൾ ഘടിപ്പിച്ചിരുന്നു. അങ്ങോട്ടുമിങ്ങോട്ടും പ്രകോപനം തുടർന്നു.മറവർ തക്കം പാർത്തിരിക്കുകയായിരുന്നു. അങ്ങനെ ഒരുദിവസം,യുദ്ധത്തിന്റെ ഭാഗധേയം മാറ്റിമറിച്ച സംഭവമുണ്ടായി. പടത്താവളത്തിൽ റോന്തുചുറ്റുകയായിരുന്ന കൊട്ടൂരിലെ രതിത്തമ്പുരാട്ടിയുടെ മകൻ ചന്ദ്രദത്തൻ. ഉച്ച സമയം. യുദ്ധവിരാമമുള്ള സമയമാണ് ഉച്ച. അതിനാൽ മറവരെക്കുറിച്ചു പേടിയില്ലാതെ കുമാരൻ കൊട്ടൂർ താവളത്തിന്റെ ഒരുയർന്ന പ്രദേശത്തേക്കു നടന്നു കയറി.പക്ഷേ കുമാരനെ സാകൂതം വീക്ഷിച്ചുകൊണ്ടൊരാൾ മറവത്താവളത്തിൽ നിൽപുണ്ടായിരുന്നു.....മറവസാമ്രാട്ടായ രേവണ്ണ മുക്കാലത്തോർ. രേവണ്ണ തന്റെ അമ്പു കൈയിലെടുത്തു.അപൂർവവിഷം പുരട്ടിയ അതു വില്ലിലേക്കൂന്നി.ചന്ദ്രദത്തനെ ലക്ഷ്യമിട്ട് അയാൾ അമ്പെയ്തു. വർഷങ്ങളുടെ യുദ്ധപാരമ്പര്യമുള്ള രേവണ്ണയുടെ ഉന്നം പിഴച്ചില്ല.അമ്പ് ചന്ദ്രദത്തന്റെ മാറു തുളച്ച് കടന്നു.അമ്മമാരേ...എന്നൊരു വിളിയോടെ അവൻ പിന്നോട്ടു മലച്ചു മരിച്ചു. ചന്ദ്രദത്താ എന്നൊരു നിലവിളിയോടെ രതിത്തമ്പുരാട്ടി ഓടി വന്നു.ചേതനയറ്റ പുത്രന്റെ ശരീരം നെഞ്ചോടടക്കിപ്പിടിച്ച് അവർ കരഞ്ഞു. വിജയത്തമ്പുരാട്ടിയും ഓടിവന്നു.അനുജത്തിയുടെ പുത്രനെങ്കിലും സ്വന്തം പുത്രനിൽ

💬 Comments

View all comments