0%

Chapter Title : പുലയന്നാർ കോതറാണി [kuttan achari]

Author : Kambikathakal Read All Parts 351

നിന്നു വ്യത്യാസം കാണാതെ അവർ വളർത്തിയതാണു ചന്ദ്രദത്തനെയും.അവരുടെയും മാതൃഹൃദയം തകർന്നു. സോമദത്തൻ ആ രംഗത്തെത്തി , അനുജൻ മരിച്ച കാഴ്ചകണ്ട് മോഹാലസ്യപ്പെട്ടു വീണു. ഇരുശരീരമെങ്കിലും ഒരേ മനസ്സോടെ ജീവിച്ച സോദരങ്ങളായിരുന്നല്ലോ അവർ. പടക്കളം ഉണർന്നു.ചന്ദ്രദത്തന്‌റെ പടുമരണം കൊട്ടൂർ പടയെ ഉണർത്തി. പുത്രമരണത്തിൽ ഉത്തേജിതകളായ രതിയും വിജയയും നേരിട്ടു പടനയിച്ചു.നെയ്യാറിന്‌റെ ഇരു തീരങ്ങളിലും വൻപട അണിനിരന്നു.കുഴൽവിളി മുഴങ്ങി. കൊട്ടൂർ പട വർധിത വീര്യത്തോടെ നെയ്യാറിനു കുറുകെ കടന്നു. മറവപ്പാളയത്തിലേക്ക് അവർ ഇരച്ചുകയറി.കൊട്ടൂരിലെ യോദ്ധാക്കളുടെ വാളൊലിയിൽ മറവപ്പടയാളികൾ മുറിഞ്ഞുവീണു. രതിയും വിജയയും വർധിത കോപത്തോടെയായിരുന്നു പടയിൽ. കോപം കൊണ്ട് ആ റാണിമാരുടെ ദേഹത്തു നിന്നും തീജ്വാലകൾ വർഷിക്കുന്നതായി മറവർക്കു തോന്നി. അവരുടെ അടുക്കലേക്കു ചെന്ന മറവരെയെല്ലാം അവർ വാളിനൂണാക്കി. തലകൾ കാൽപ്പന്തുപോലെ അന്തരീക്ഷത്തിലേക്കുയർന്നു. ഇതിനകം കുതിരകളിൽ നിന്നു താഴെയിറങ്ങിയിരുന്നു റാണിമാർ. രതിയും വിജയയും പടക്കളത്തിൽ പാഞ്ഞു നടന്നു. എത്ര തലകൾ അവർ വെട്ടിയെന്ന് അവർക്കു തന്നെ അറിയില്ല.ഒടുവിൽ നിരന്തരമായ വെട്ടൽ കാരണം അവരുടെ വാളിന്‌റെ മൂർച്ച തീർന്നു. വാളുപേക്ഷിച്ച റാണിമാർ പിന്നീടു മല്ലയുദ്ധമായിരുന്നു. കനത്ത അവരുടെ കൈകളുടെ അടികൊണ്ട് മറവർ സ്വയമറിയാതെ മരിച്ചുവീണു. കാട്ടിലെ മരങ്ങൾ പിഴുതെടുത്ത് അവർ മറവരെ താഡനം ചെയ്തു. ആറുദിവസത്തോളം ആ മഹായുദ്ധം തുടർന്നു. മറവപ്പട പൂർണമായും കൊല്ലപ്പെട്ടു.കൊട്ടൂർ പടയ്ക്ക് വളരെച്ചെറിയ നാശനഷ്ടം മാത്രമാണു സംഭവിച്ചത്. എന്നാൽ രേവണ്ണ പലായനം ചെയ്തു. ചന്ദ്രദത്തനെ ചതിയിൽ കൊന്ന അയാളെ നോക്കി കൊട്ടൂരിലെയും പുലയന്നാറിലെയും സൈനികർ നടന്നു. ഒടുവിൽ തമ്പുരാട്ടിമാർ രേവണ്ണയെ കണ്ടെത്തി. ഒരു പാറക്കൂട്ടത്തിനു പിന്നിൽ ഒളിച്ചിരിക്കുകയായിരുന്നു അയാൾ. ഇരു തമ്പുരാട്ടിമാരും അയാളുടെ ശരീരത്തോടു ചേർന്നു നിന്നു.

💬 Comments

View all comments