Chapter Title : പുലയന്നാർ കോതറാണി [kuttan achari]
ഇരുവരും പൂർണ നഗ്നരായിരുന്നു. രേവണ്ണയും പൂർണനഗ്നൻ. റാണിമാരുടെ കൊഴുത്തുരുണ്ട മുലകൾ അയാളുടെ മാറിലും പുറത്തും അമർന്നു. ഇലയടയ്ക്കു നടുവിലെ ശർക്കരപ്പീര പോലെയായിരുന്നു രേവണ്ണയുടെ അവസ്ഥ.ഭീതിദമായ ആ നിമിഷത്തിലും റാണിമാരുടെ ശരീരസ്പർശം അയാൾക്ക് ഉദ്ധാരണം സമ്മാനിച്ചു. രതിത്തമ്പുരാട്ടി അയാളുടെ കഴുത്തിന്‌റെ പുറകിലൂടെ തന്‌റെ നാക്കോടിച്ചു. അവരുടെ നീണ്ട നാക്കിൻതുമ്പ് അയാളുടെ ശരീരത്തിൽ വിദ്യുതതരംഗങ്ങൾ സൃഷ്ടിച്ചു. ഒരുനിമിഷം ഉൻമാദത്തിൽ ആണ്ടു പോയ രേവണ്ണ ഭീതികരമായ വർത്തമാനത്തിലേക്ക് ഉടനടി തിരിച്ചുവന്നു. രതിത്തമ്പുരാട്ടിയുടെ പല്ലുകൾ അയാളുടെ കഴുത്തിൽ ആഴ്ന്നു,രേവണ്ണയുടെ മാംസത്തിൽ നിന്ന് ഒരു കഷണം അവർ കടിച്ചുപറിച്ചെടുത്തു. അതിതീവ്രമായ വേദനയിൽ അയാൾ ഉറക്കെക്കരഞ്ഞു. 'വിടുതൽ തായാ, തപ്പ് പൺറേ മന്നിച്ചിടുങ്കേ...'അയാൾ അലറിവിളിച്ചു. രതിത്തമ്പുരാട്ടിയുടെ കടവായിലൂടെ രേവണ്ണയുടെ ചോര ഇറ്റിറ്റുവീണു.അയാളുടെ മാംസം ആസ്വദിച്ചു കഴിച്ചിറക്കുകയായിരുന്നു തമ്പുരാട്ടി. അടുത്തത് വിജയത്തമ്പുരാട്ടിയുടെ ഊഴമായിരുന്നു. തന്‌റെ കൈച്ചുരിക അയാളുടെ മാറത്തേക്ക് അവർ കുത്തിയിറക്കി വരഞ്ഞു, ശേഷം അത് വശങ്ങളിലേക്ക് അകത്തി. തന്‌റെ വാരിയെല്ലുകൾ പൊട്ടിയടരുന്ന ശബ്ദം അയാൾ കേട്ടു. ഗംഭീരമായ വേദനയിൽ അയാൾ നിന്നു പിടച്ചു. കൈച്ചുരിക സൃഷ്ടിച്ച മുറിവിലൂടെ ഇരു കൈകളും കടത്തി രേവണ്ണയുടെ മാറു പിളർന്നു വിജയ. അയാളുടെ മിടിക്കുന്ന ഹൃദയം അവർക്കുമുൻപിൽ ദൃശ്യമായി. കൈകൾകൊണ്ട് ആ ഹൃദയം പറിച്ചെടുത്ത് തമ്പുരാട്ടി കടിച്ചുതിന്നു. രേവണ്ണയുടെ അലമുറ ഉച്ചത്തിലായി. ഭ്രാന്തുകയറിയ രാക്ഷസിമാരെപ്പോലെ കൊട്ടൂർ തമ്പുരാട്ടിമാർ ആർത്തു ചിരിച്ചു.അയാളുടെ ശരീരത്തിൽ നിന്നു മതിവരുവോളം അവർ ചോരകുടിച്ചു. ഒടുവിൽ വെട്ടിയിട്ട വാഴത്തട പോലെ രേവണ്ണ ചേതനയറ്റുവീണു. തമ്പുരാട്ടിമാർ ഭക്ഷിച്ചു ബാക്കി വന്ന ശരീരം കാട്ടിലെ മൃഗങ്ങൾ സദ്യയാക്കി. ഇതോടെ മറവപ്പട ഉന്മൂലനം ചെയ്യപ്പെട്ടു. അവരുടെ മിക്കവാറും എല്ലാ സൈനികരും കൊല്ലപ്പെട്ടിരുന്നു.
💬 Comments
View all comments