Chapter Title : പുലയന്നാർ കോതറാണി 1
പുലയന്നാർ കോതറാണി
Pulayannar Kotharani bY kuttan achari

പതിനാറാം നൂറ്റാണ്ടിന്‌റെ അവസാനപാദം . നെടുമങ്ങാടിനിപ്പുറം കൊക്കോതമംഗലം എന്ന കാടുകളാൽ ചുറ്റപ്പെട്ട പ്രദേശം ഭരിച്ചിരുന്നത് പുലയവംശജരായിരുന്നു. പുലയന്നാർ കോട്ടയെന്ന പേരിൽ മനോഹരവും എന്നാൽ ദൃഢവുമായ ഒരു കോട്ട അവർ പണികഴിപ്പിച്ചു. ആയിരക്കണക്കിന് ഏക്കറുകൾ വിസ്തൃതിയുള്ളതായിരുന്നു ആ കോ്ട്ട നഗരം. കോട്ടയ്ക്കു ചുറ്റും കിടങ്ങുകൾ, കോട്ടയ്ക്ക് കാവൽഗോപുരങ്ങൾ ഗോപുരങ്ങളിൽ അമ്പേന്തിയ ഭടൻമാർ, കൂടാതെ കോട്ടയ്ക്കുള്ളിൽ മുതലക്കുളങ്ങൾ, മദയാനക്കൂട്ടങ്ങൾ, ചെന്നായസൈന്യം എന്നിവയെ ഒരുക്കിനിർത്തിയിരുന്നു.അക്രമികൾക്കു പേടിതോന്നുന്ന തരത്തിൽ സജ്ജമാക്കിയ പുലയന്നാർ സാമ്രാജ്യം അന്നു ഭരിച്ചിരുന്നത് ഒരു പെൺപുലി...സാക്ഷാൽ പുലയന്നാർ കോതറാണി..ആ പേരു മതിയായിരുന്നു നാട്ടിലെ നല്ലവർക്ക് ആശ്വസിക്കാനും ദുഷ്ടൻമാർക്ക് പേടിക്കാനും.
അക്കാലത്ത് ഒരു ദിവസം .തെക്ക് നടത്തിയ ഒരു മുറജപത്തിൽ പങ്കെടുത്തു തിരിച്ചുവരികയായിരുന്നു കൊച്ചിരാജ്യത്തെ പറവൂർ സ്വദേശികളായ രണ്ടു ബ്രാഹ്മണർ. ചോനാട്ട് നമ്പൂതിരിയും വന്നയൂർ നമ്പൂതിരിയുമായിരുന്നു അവർ. ചക്രവർത്തി യാഗത്തിനു കൂലിയായി നൽകിയ പണവും പണ്ടങ്ങളും ഭദ്രമായി ഭാണ്ഡത്തിൽ തിരുകിവച്ചാണ് നമ്പൂരാരൻമാരുടെ യാത്ര.നഗരവും ഗ്രാമങ്ങളും പിന്നിട്ടു കൊടുംകാടിനു നടുക്ക് എത്തിയിരുന്നു അവരപ്പോൾ.സമയം സന്ധ്യ. വന്നയൂർ നമ്പൂതിരി തികഞ്ഞ സാത്വികനാണ്. ചോനാട്ട് നമ്പൂതിരി നേരെ എതിരും.യക്ഷിപ്പേടിയും കള്ളൻമാരെക്കുറിച്ചുള്ള പേടിയും കാരണം മനസിൽ പ്രാർഥിച്ചുകൊണ്ടാണു വന്നയൂർ നമ്പൂതിരി നടന്നത്, വഴിനീളെ വഷളത്തവും അശ്ലീലവും പറഞ്ഞ് ചോന്നാട്ട് നമ്പൂതിരി ഒപ്പം തന്നെയുണ്ട്. 'എന്‌റെ ചോന്നാടാ, ഒരു പുണ്യകാര്യത്തിനു പോയിട്ടു വരുമ്പോളെങ്കിലും തന്‌റെ വായിൽ നല്ലതൊന്നും വരില്ലേ? സഹികെട്ട് വന്നയൂർ നമ്പൂതിരി സതീർഥ്യനോട് ചോദിച്ചു.
'ഓഹ് താനൊരു വലിയ വിപ്രോത്തമൻ, ഇതു കേൾക്കൂ ഹേ ' ചോന്നാടൻ നിർത്താൻ ഭാവമില്ല. അങ്ങനെ തട്ടിയും തലോടിയും അവരുടെ യാത്ര ഒരു കാട്ടുമുക്കിലെത്തിച്ചേർന്നു. അടച്ചിട്ട ഒരു കടയും കുറെ തടിക്കൂട്ടങ്ങളും അവിടെ അവർ കണ്ടു. ജോനകൻമാർ തടിയെടുക്കുന്ന സ്ഥലമായിരിക്കും എന്നു വന്നയൂർ നമ്പൂതിരി അനുമാനിച്ചു. കൊടുങ്കാടിന്‌റെ നടുവിൽ ഇത്തരം താവളങ്ങൾ അവർ അടിക്കാറുണ്ട്. അങ്ങനെയെങ്കിൽ രക്ഷയായി വന്നയൂർ ആത്മഗതം ചെയ്തു. മറ്റു മതത്തിൽ പെട്ടവരാണെങ്കിലും നേരും നെറിയുമുള്ളവരാണ് ജോനകൻമാർ, അവരെ കാട്ടിൽ പേടിക്കേണ്ട കാര്യമില്ല. ഇന്നു യാത്ര തുടരുന്നത് അപകടമാണ്.ജോനകന്മാരോട് ചോദിച്ച് ഇന്നത്തെ താമസം ഇവിടെ തരമാക്കാമമെന്നു നമ്പൂതിരിമാർ തീർ്ച്ചപ്പെടുത്തി. അവർ
💬 Comments
View all comments