Chapter Title : ?പുലിവാൽ കല്യാണം 2? [Hyder Marakkar]
ആഹ് പറഞ്ഞിട്ട് കാര്യമില്ല... കല്യാണം കഴിച്ചെങ്കിലും ഒരു പരിചയവും ഇല്ലാത്ത ഒരാളുടെ കൂടെ രാത്രി ഒറ്റയ്ക്ക് നിൽക്കാൻ പേടി കാണും....
“ വാതിൽ അടച്ച് കിടന്നോ.....”
തലയിണയും പുതപ്പും എടുത്ത് അവളെ നോക്കാതെ അതും പറഞ്ഞ് ഞാൻ പുറത്തേക്ക് ഇറങ്ങി...
മുകളിൽ ടാങ്ക് വച്ച സ്ഥലത്ത് പോയി കിടന്നു, മൈര്........ ഒടുക്കത്തെ തണുപ്പ് കിടന്നിട്ട് ഉറങ്ങാൻ പറ്റുന്നില്ല..... അവളെ പുറത്ത് കിടത്തി എനിക്ക് അകത്ത് കിടന്ന മതിയായിരുന്നു...... ഛെ...... ഞാൻ എന്തൊക്കെയാണ് ഈ ചിന്തിക്കുന്നത്, മോശം.....
എഴുന്നേറ്റ് ഇരുന്ന് ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു, എവിടെ ഒരു രക്ഷയില്ല..... ഒടുക്കത്തെ തണുപ്പ്..... വിറയ്ക്കുന്നു...... രണ്ടോ മൂന്നോ സിഗരറ്റ് ഒറ്റ ഇരുപ്പിന് വലിച്ചു....
ഏത് മണ്ടനാണ് സിഗരറ്റ് വലിച്ചാൽ തണുപ്പ് അറിയില്ലെന്ന് പറഞ്ഞത്.......... കയ്യിൽ ഉണ്ടായിരുന്ന സിഗ് മൊത്തം വലിച്ചു തീർത്തു എന്നല്ലാതെ ഒന്നും നടന്നില്ല...... സമയം പോവുന്നത് അനുസരിച്ച് തണുപ്പ് കൂടി കൂടി വരുന്നത് പോലെ തോന്നി..... പണ്ടാരം, ആ പെണ്ണ് താഴെ സുഖമായി പുതച്ച് മൂടി കിടന്ന് ഉറങ്ങുന്നുണ്ടാവും..... അവസ്ഥ......
ഞാൻ പലതും ആലോചിച്ച് അങ്ങനെ അവിടെ ഇരുന്നു, എന്തായാലും ഇന്നത്തെ ഉറക്കം തീരുമാനമായി....
പുലർച്ചെ ഒരു രണ്ടര മണി എങ്ങാനും ആയി കാണും ഉറങ്ങുമ്പോൾ..... പക്ഷെ തണുപ്പ് കാരണം അധികം നേരം ഉറങ്ങാനും കഴിഞ്ഞില്ല, ഒരു ആറ് മണിക്ക് ഞാൻ ഉണരുകയും ചെയ്തു.....
താഴെ ചെന്ന് വാതിൽ മുട്ടി......... തുറക്കുന്നില്ല...... നാശം, വാതിലും പൂട്ടി സുഖിച്ചു കിടന്ന് ഉറങ്ങുകയാകും..... ബാക്കിയുള്ളവൻ ഇവിടെ തണുത്ത് വിറച്ച് പുറത്ത് കിടന്ന് ഇല്ലാതായി.....
രാവിലെ എട്ട് മണിക്ക് മുന്നെ അവിടെ എത്താനാണ് രമേശേട്ടൻ പറഞ്ഞത്.... ഈ സാധനം ഒന്ന് വാതിൽ തുറന്നാൽ അല്ലേ എന്തെങ്കിലും ചെയ്യാൻ കഴിയു...
എനിക്ക് ദേഷ്യം പിടിക്കാൻ തുടങ്ങി, വാതിലിൽ ശക്തിയായി അഞ്ചാറ് ഇടി ഇടിച്ചു..... എവിടെ ആര് തുറക്കാൻ.....
കർത്താവെ..... പെണ്ണ് ഇനി വല്ല കടുംകൈ ചെയ്തോ?? അയ്യോ....... ആലോചിക്കുമ്പോൾ തന്നെ കയ്യും കാലും വിറയ്ക്കുന്നു.... വാതിലിൽ വീണ്ടും ശക്തിയായി മുട്ടി..... ഇല്ല തുറക്കുന്നില്ല.......... കർത്താവെ, പെണ്ണിന്റെ പേര് എന്തായിരുന്നു??
ആ യാമിനി......
“യാമിനി....................”
💬 Comments
View all comments