Chapter Title : ?പുലിവാൽ കല്യാണം 2? [Hyder Marakkar]
വല്യ പണിയൊന്നും ഇല്ലലോ..... വെറുതെ വണ്ടി ഓടിച്ച പോരെ....”
“ഡ്രൈവറോ??”
“മ്മ........”
ഞാൻ അതെ എന്ന് മൂളി
“നീ തീരുമാനിച്ചോ??”
“യെസ്.....”
“മ്മ......”
അവൻ പിന്നെ ഒന്നും ചോദിച്ചില്ല...
.
.
.
.
.
“ഡാ...... ടോണി....... പിന്നെ......... സാധനങ്ങൾ ഒക്കെ വാങ്ങി കൊടുത്ത കുക്കിംഗ് അവള് ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്.....”
കുറച്ച് നേരത്തെ മൗനത്തിന് ശേഷം വിഷ്ണു പറഞ്ഞു....
“അതൊന്നും വേണ്ട......”
“പിന്നെ എത്ര കാലം നീ ഇങ്ങനെ പുറത്ത് നിന്ന് വാങ്ങി കഴിക്കും.... ഒന്നുമില്ലെങ്കിൽ വീട്ടിൽ ഉണ്ടാകുന്ന ഫുഡ് കഴിച്ചൂടെ”
“മ്മ......... എന്നാലും.......... അവസാനം ഒട്ടകത്തിന് സ്ഥലം കൊടുത്ത പോലെ ആവോ??”
“അതിന് അവള് ഇങ്ങോട്ട് കയറി പറഞ്ഞത് ഒന്നും അല്ല, ഞാൻ അങ്ങോട്ട് ചോദിച്ചതാണ് ഭക്ഷണം ഒക്കെ ഉണ്ടാക്കാൻ അറിയുമോ എന്ന്..... അപ്പോഴാണ് അവൾ സാധനം വാങ്ങിയ അവൾ ഉണ്ടാക്കി തരാമെന്ന് പറഞ്ഞത്”
“മ്മ...... ശരി........”
###
വൈകുന്നേരം ഞാനും വിഷ്ണുവും കൂടെ പോയി അടുക്കള ആവശ്യത്തിനുള്ള സാധനങ്ങൾ ഒക്കെ വാങ്ങി വന്നു
അടുക്കള സെറ്റ് ചെയ്യുന്ന സമയത്ത് അവൾ വിഷ്ണുവിനോട് കുറച്ച് സംസാരിക്കാൻ ഒക്കെ തുടങ്ങിയിരുന്നു..... പക്ഷെ ഇടയ്ക്ക് എന്നെ കാണുമ്പോൾ ആള് സൈലന്റ് ആവും..... എന്തായാലും അവൻ ഉള്ളത് അവൾക്ക് ഒരു ആശ്വാസമാണെന്ന് തോന്നി...... അത് എന്തായാലും നന്നായി, എങ്ങനെ ആയാലും അവൾക്ക് ഇനിയും ആത്മഹത്യ ചെയ്യാൻ തോന്നാതെ ഇരുന്ന മതി....
എല്ലാം സെറ്റ് ചെയ്തു കഴിയുമ്പോൾ സമയം വൈകിയിരുന്നു, അതിനിടയിൽ രമേശേട്ടനും വിളിച്ചു, നാളെ രാവിലെ തന്നെ ആ പറഞ്ഞ രാഘവന്റെ വീട്ടിലേക്ക് പോവാൻ പറഞ്ഞു...... പുള്ളി പറഞ്ഞു തന്നത് വച്ച് അയാളുടെ വീട് എവിടെയാണെന്ന് ഏകദേശം ഒരു ഐഡിയ കിട്ടി, അപ്പൊ നാളെ തൊട്ട് ഞാനും ജോലി ചെയ്യാൻ പോവുന്നു........ ഹാ...... കഴിഞ്ഞ ദിവസം വരെ വെറുതെ അടിച്ചു പൊളിച്ചു നടന്നിരുന്ന ഞാനാണ്....... വിധി......
രാത്രി ഒരു ഒമ്പത് മണി ആയപ്പോൾ വിഷ്ണു നാളെ കാണാമെന്ന് പറഞ്ഞ് വീട്ടിലേക്ക് പോയി, ഇന്നലെ രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയതല്ലേ ആശാൻ....
വിഷ്ണു പോയപ്പോൾ അവളുടെ മുഖത്ത് ഞാൻ കണ്ടത് ഭയമാണ്,
💬 Comments
View all comments