0%

Chapter Title : ?പുലിവാൽ കല്യാണം 2? [Hyder Marakkar]

Author : Hyder Marakkar Read All Parts 1846
എന്നാലും.......... അവസാനം ഒട്ടകത്തിന് സ്ഥലം കൊടുത്ത പോലെ ആവോ??”
“അതിന് അവള് ഇങ്ങോട്ട് കയറി പറഞ്ഞത് ഒന്നും അല്ല, ഞാൻ അങ്ങോട്ട്‌ ചോദിച്ചതാണ് ഭക്ഷണം ഒക്കെ ഉണ്ടാക്കാൻ അറിയുമോ എന്ന്..... അപ്പോഴാണ് അവൾ സാധനം വാങ്ങിയ അവൾ ഉണ്ടാക്കി തരാമെന്ന് പറഞ്ഞത്” “മ്മ...... ശരി........” ### വൈകുന്നേരം ഞാനും വിഷ്ണുവും കൂടെ പോയി അടുക്കള ആവശ്യത്തിനുള്ള സാധനങ്ങൾ ഒക്കെ വാങ്ങി വന്നു അടുക്കള സെറ്റ് ചെയ്യുന്ന സമയത്ത് അവൾ വിഷ്ണുവിനോട് കുറച്ച് സംസാരിക്കാൻ ഒക്കെ തുടങ്ങിയിരുന്നു..... പക്ഷെ ഇടയ്ക്ക് എന്നെ കാണുമ്പോൾ ആള് സൈലന്റ് ആവും..... എന്തായാലും അവൻ ഉള്ളത് അവൾക്ക് ഒരു ആശ്വാസമാണെന്ന് തോന്നി...... അത് എന്തായാലും നന്നായി, എങ്ങനെ ആയാലും അവൾക്ക് ഇനിയും ആത്മഹത്യ ചെയ്യാൻ തോന്നാതെ ഇരുന്ന മതി.... എല്ലാം സെറ്റ് ചെയ്തു കഴിയുമ്പോൾ സമയം വൈകിയിരുന്നു, അതിനിടയിൽ രമേശേട്ടനും വിളിച്ചു, നാളെ രാവിലെ തന്നെ ആ പറഞ്ഞ രാഘവന്റെ വീട്ടിലേക്ക് പോവാൻ പറഞ്ഞു...... പുള്ളി പറഞ്ഞു തന്നത് വച്ച് അയാളുടെ വീട് എവിടെയാണെന്ന് ഏകദേശം ഒരു ഐഡിയ കിട്ടി, അപ്പൊ നാളെ തൊട്ട് ഞാനും ജോലി ചെയ്യാൻ പോവുന്നു........ ഹാ...... കഴിഞ്ഞ ദിവസം വരെ വെറുതെ അടിച്ചു പൊളിച്ചു നടന്നിരുന്ന ഞാനാണ്....... വിധി...... രാത്രി ഒരു ഒമ്പത് മണി ആയപ്പോൾ വിഷ്ണു നാളെ കാണാമെന്ന് പറഞ്ഞ് വീട്ടിലേക്ക് പോയി, ഇന്നലെ രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയതല്ലേ ആശാൻ.... വിഷ്ണു പോയപ്പോൾ അവളുടെ മുഖത്ത് ഞാൻ കണ്ടത് ഭയമാണ്, ആഹ് പറഞ്ഞിട്ട് കാര്യമില്ല... കല്യാണം കഴിച്ചെങ്കിലും ഒരു പരിചയവും ഇല്ലാത്ത ഒരാളുടെ കൂടെ രാത്രി ഒറ്റയ്ക്ക് നിൽക്കാൻ പേടി കാണും.... “ വാതിൽ അടച്ച് കിടന്നോ.....” തലയിണയും പുതപ്പും എടുത്ത് അവളെ നോക്കാതെ അതും പറഞ്ഞ് ഞാൻ പുറത്തേക്ക് ഇറങ്ങി... മുകളിൽ ടാങ്ക് വച്ച സ്ഥലത്ത് പോയി കിടന്നു, മൈര്........ ഒടുക്കത്തെ തണുപ്പ് കിടന്നിട്ട് ഉറങ്ങാൻ പറ്റുന്നില്ല..... അവളെ പുറത്ത് കിടത്തി എനിക്ക് അകത്ത് കിടന്ന മതിയായിരുന്നു...... ഛെ...... ഞാൻ എന്തൊക്കെയാണ് ഈ ചിന്തിക്കുന്നത്, മോശം..... എഴുന്നേറ്റ് ഇരുന്ന് ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു, എവിടെ ഒരു രക്ഷയില്ല..... ഒടുക്കത്തെ തണുപ്പ്..... വിറയ്ക്കുന്നു...... രണ്ടോ മൂന്നോ സിഗരറ്റ് ഒറ്റ ഇരുപ്പിന് വലിച്ചു.... ഏത് മണ്ടനാണ് സിഗരറ്റ് വലിച്ചാൽ തണുപ്പ് അറിയില്ലെന്ന് പറഞ്ഞത്.......... കയ്യിൽ ഉണ്ടായിരുന്ന സിഗ് മൊത്തം വലിച്ചു തീർത്തു എന്നല്ലാതെ ഒന്നും നടന്നില്ല...... സമയം പോവുന്നത്

💬 Comments

View all comments