Chapter Title : ?പുലിവാൽ കല്യാണം 2? [Hyder Marakkar]
ഓരോ ചളി അടിക്കുമ്പോൾ വോൾടേജ് കുറഞ്ഞ ഒരു ചിരി പാസ്സാക്കുന്നുണ്ട് അവൾ, എന്തായാലും ആ കരച്ചിൽ ഒന്ന് അവസാനിപ്പിച്ചിട്ടുണ്ട്...... ആര് കണ്ടു, ചിലപ്പോൾ ഭക്ഷണം കഴിക്കാൻ വേണ്ടി ബ്രേക്ക് കൊടുത്തത് ആയിരിക്കും.
ഭക്ഷണം കഴിച്ച ശേഷം കൈ കഴുകി പുറത്തിറങ്ങിയ സമയത്താണ് രമേശേട്ടൻ വിളിച്ചത്
“ഹലോ.....”
“ആ കുഞ്ഞേ രമേഷേട്ടനാണ്...”
“ആഹ് രമേഷേട്ടാ പറയ്”
“അത് പിന്നെ ഒരു ജോലിയുണ്ട്.....”
“എന്താണ്??”
“കുഞ്ഞിന് രാഘവനെ അറിയുമോ.... പണ്ട് ലോട്ടറി അടിച്ച് പൈസക്കാരൻ ആയ...”
“ഇല്ല.....”
“ആ..... അയാൾക്ക് ഒരു ഡ്രൈവർ വേണമെന്ന് പറഞ്ഞിരുന്നു......”
“ഡ്രൈവർ........ അത് മതി....... അത് ആവുമ്പോൾ എനിക്ക് അത്യാവശ്യം വൃത്തിക്ക് അറിയുന്ന ഒരു പണിയാണ്”
“അയ്യോ....... കുഞ്ഞ് എന്ത് ജോലി ആയാലും മതിയെന്ന് പറഞ്ഞത് കൊണ്ടാണ് ഞാൻ പെട്ടെന്ന് ഇത് ഓർമ്മ വന്നപ്പോൾ വിളിച്ചത്, ഒന്നും കൂടി ആലോചിച്ചിട്ട് പോരെ........”
“ഏയ് ഇതിൽ ഇനി ഒന്നും ആലോചിക്കാനില്ല....... വെറും പ്ലസ്ടു മാത്രം വച്ച് എനിക്ക് എന്തായാലും കളക്ടറുടെ ജോലി ഒന്നും കിട്ടില്ല..... പിന്നെ എല്ലാ ജോലിക്കും അതിന്റെതായ അന്തസ്സ് ഇല്ലേ...... ഡ്രൈവിംഗ് ആണെങ്കിൽ എനിക്ക് ഇഷ്ടമുള്ള പണി ആണ്......... രമേശേട്ടൻ ഒന്ന് അത് ശരിയാക്കി കൊണ്ട...”
“ശരി കുഞ്ഞേ....... ഞാൻ വിളിക്കാം”
“ഓക്കേ.......”
എന്നും പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്തു, അങ്ങനെ ജോലിയുടെ കാര്യത്തിൽ ഏകദേശം തീരുമാനമായി.... റെഡി ആയാൽ മതിയായിരുന്നു...
“എന്താണ് മോനെ....... ആരാണ് ഫോണിൽ??”
ഫോൺ കട്ട് ചെയ്ത് കഴിഞ്ഞപ്പോൾ വിഷ്ണു ചോദിച്ചു...
“ഓ..... അത് രമേഷേട്ടനാണ്...... ഞാൻ ഒരു ജോലിയുടെ കാര്യം പുള്ളിയോട് പറഞ്ഞിരുന്നു..... അതാണ്”
“എന്ത് ജോലി??”
“എന്തെങ്കിലും ഒരു ജോലി ശരിയാക്കി തരാൻ പറഞ്ഞതാണ് പുള്ളിയോട്”
“എന്നിട്ട് റെഡി ആയോ??”
“ആഹ് ഒരെണ്ണം ചിലപ്പോൾ ശരിയാവും....... ഡ്രൈവിംഗ് ആണ്, അത് ആവുമ്പോൾ പിന്നെ വല്യ പണിയൊന്നും ഇല്ലലോ..... വെറുതെ വണ്ടി ഓടിച്ച പോരെ....”
“ഡ്രൈവറോ??”
“മ്മ........”
ഞാൻ അതെ എന്ന് മൂളി
“നീ തീരുമാനിച്ചോ??”
“യെസ്.....”
“മ്മ......”
അവൻ പിന്നെ ഒന്നും ചോദിച്ചില്ല...
.
.
.
.
.
“ഡാ...... ടോണി....... പിന്നെ......... സാധനങ്ങൾ ഒക്കെ വാങ്ങി കൊടുത്ത കുക്കിംഗ് അവള് ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്.....”
കുറച്ച് നേരത്തെ മൗനത്തിന് ശേഷം വിഷ്ണു പറഞ്ഞു....
“അതൊന്നും വേണ്ട......”
“പിന്നെ എത്ര കാലം നീ ഇങ്ങനെ പുറത്ത് നിന്ന് വാങ്ങി കഴിക്കും.... ഒന്നുമില്ലെങ്കിൽ വീട്ടിൽ ഉണ്ടാകുന്ന ഫുഡ് കഴിച്ചൂടെ”
“മ്മ.........
💬 Comments
View all comments