Chapter Title : ?പുലിവാൽ കല്യാണം 2? [Hyder Marakkar]
പറഞ്ഞു, ശരിക്കും ഞാൻ നല്ല ബോധത്തോടെ തന്നെ അല്ലേ നില്കുന്നത്...... മൈരന്റെ ചിരി കാരണം ഫുൾ കൺഫ്യൂഷൻ ആയല്ലോ...
“എന്നിട്ട് ഒന്നും പറഞ്ഞില്ലേ??”
ഞാൻ സംശയത്തോടെ ചോദിച്ചു
“ഇനി അവള് കാരണം നീയും ഇങ്ങനെ അനുഭവിക്കണ്ട എന്ന് കരുതിയാണ് മരിക്കാൻ തീരുമാനിച്ചത് എന്ന് പറഞ്ഞു”
“ഓ എന്റെ മോനെ........... അനിയത്തിയെ പോലെ തന്നെ ചേച്ചിയും....... പഠിച്ച കള്ളിയാണ്..... എന്നെ രക്ഷിക്കാൻ വേണ്ടി സ്വയം മരിക്കാൻ തീരുമാനിച്ചു പോലും..... ഹോ....... വിശ്വസിക്കാൻ പറ്റുന്ന നുണ പറയാൻ പറ”
“ഏയ്....... എനിക്ക് അത് പറഞ്ഞത് സത്യമാണെന്ന് തന്നെയാണ് തോന്നുന്നത്”
“അങ്ങനെ ആണെങ്കിൽ ഇനിയും മരിക്കാൻ തോന്നുന്നുണ്ടെങ്കിൽ എന്നോട് പറയാൻ പറ, ഇത്തിരി വിഷം വാങ്ങി അവൾക്കും കൊടുത്ത് ഞാനും കഴിക്കാം....... അല്ല പിന്നെ.....”
“നീ എന്തൊക്കെയാ ടോണി ഈ പറയുന്നത്...”
“അല്ലാതെ എന്താ പറയാ..... അവൾ ചത്ത ഞാൻ തൂങ്ങും...... അത് പോലും മനസിലാവാത്ത കുഞ്ഞ് കുട്ടിയൊന്നും അല്ലല്ലോ..... ഇത് മനുഷ്യനെ മനഃപൂർവം ഉപദ്രവിക്കാൻ വേണ്ടി..........”
എനിക്ക് ദേഷ്യം വന്നിട്ട് സംസാരിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു....
“ഹാ...... നീ ഒന്ന് അടങ്ങേടാ........ നമുക്ക് സംസാരിക്ക”
“ഓ നീ കുറെ മയത്തിൽ സംസാരിച്ചില്ലേ..... ഇനി ഞാൻ സംസാരിക്കാം”
എന്ന് പറഞ്ഞ് വലിച്ച് തീരാനായ സിഗരറ്റ് നിലത്ത് ചവിട്ടി കെടുത്തി ഞാൻ അകത്തേക്ക് നടന്നു
“ഡ......ടോണി.....”
പിന്നിൽ നിന്ന് വിഷ്ണു വിളിച്ചെങ്കിലും അത് ശ്രദ്ധിക്കാതെ ഞാൻ മുറിയിലേക്ക് നടന്നു.....
വീണ്ടും എന്നെ കണ്ടതും അവൾ ചാടി എഴുന്നേറ്റു....
“അതെ...... ദയവ് ചെയ്തു ഇനി ഇതുപോലെ ഉള്ള സഹായം എനിക്ക് വേണ്ടി ചെയ്യരുത്........... അല്ല ഇനിയും
💬 Comments
View all comments