Chapter Title : ?പുലിവാൽ കല്യാണം 2? [Hyder Marakkar]
എന്ന കാര്യം ഓർമ്മ വന്നത്, തിരിച്ചു തോർത്ത് എടുക്കാൻ ഇറങ്ങി..... പക്ഷെ ഞാൻ വച്ച സ്ഥലത്ത് തോർത്ത് കാണുന്നില്ല... കർത്താവെ എന്നോട് എന്തിനീ പരീക്ഷണം, ആദ്യ ദിവസം തന്നെ ലേറ്റ് ആവും...... ശ്യോ...........
റൂമിൽ എവിടെയും തോർത്ത് കാണുന്നില്ല, അടുക്കളയിൽ നോക്കിയപ്പോൾ അവൾ അവിടെ എന്തോ അടുപ്പിൽ ചെയ്യുന്നുണ്ട്... ദോണ്ടേ എന്റെ തോർത്ത് അവളെ തലയിൽ ഇരിക്കുന്നു......
“ഡീ...........”
ഞാൻ ഉറക്കെ വിളിച്ചതും അവൾ ഞെട്ടി തിരിഞ്ഞു..... കയ്യിൽ ഉണ്ടായിരുന്ന പാത്രം നിലത്ത് വീണു....
ദേഷ്യം കണ്ട്രോൾ ചെയ്യാൻ വേണ്ടി ഞാൻ പല്ല് കടിച്ച് നിന്നു, അവൾ ആണെങ്കിൽ എന്റെ നിൽപ്പും നോട്ടവും ഒക്കെ കൂടി കണ്ട് വിറയ്ക്കുന്നു.....
“നിന്നോട് ആരാ എന്റെ തോർത്ത് എടുക്കാൻ പറഞ്ഞത്??”
ഞാൻ ഗൌരവം ഒട്ടും കുറയ്ക്കാതെ തന്നെ ചോദിച്ചു....
“അത്....... പിന്നെ.........”
അവൾ ചെറുപ്പത്തിൽ പരീക്ഷയ്ക്ക് പൊട്ടിയിട്ട് പേപ്പറും കൊണ്ട് അപ്പന്റെ മുനിൽ നിൽകുമ്പോൾ എന്റെ മുഖത്ത് ഉണ്ടായിരുന്ന അതെ മുഖ ഭാവത്തോടെ എന്റെ മുനിൽ നിൽപ്പാണ്.
“ഇങ്ങോട്ട് കൊണ്ട....”
ഞാൻ കൈ നീട്ടി കൊണ്ട് പറഞ്ഞു
“ഒരു മിനിറ്റ്....... ഞാൻ കഴുകി തരാം”.
എന്ന് പറഞ്ഞ് അവൾ എന്നെ മറികടന്ന് ബാത്റൂമിലേക്ക് പോവാൻ നോക്കി...
“വേണ്ട...... ഇങ്ങ് കൊണ്ട....... നേരമില്ലാത്ത നേരത്ത് ഓരോ........”
എന്നെ കടന്നു പോവുന്നതിന് ഇടയ്ക്ക് അവളുടെ കയ്യിൽ നിന്ന് തോർത്ത് പിടിച്ചു വാങ്ങി കൊണ്ട് ചവിട്ടി തുള്ളി ഞാൻ ബാത്റൂമിലേക്ക് കയറി......കുളിയും പരിപാടികളും അഞ്ച് മിനിറ്റ് കൊണ്ട് തീർത്ത് ഞാൻ വേഗം ഇറങ്ങി....
.
.
.
.
.“ചായ.......”
ബാഗിൽ ഇടാനുള്ള ഡ്രസ്സ് തിരയുമ്പോൾ അവൾ പുറകിൽ നിന്ന് മെല്ലെ പറഞ്ഞു...
“അവിടെ വെച്ചോ.....”
തിരിഞ്ഞു നോക്കാതെ മേശയിലേക്ക് കൈ ചൂണ്ടി ഞാൻ പറഞ്ഞു.....
ബാഗിൽ നിന്ന് സി.കെയുടെ ഒരു വെള്ള ഷർട്ടും ഡീസലിന്റെ ലൈറ്റ് ബ്ലൂ ജീൻസും എടുത്തിട്ട് മേശപ്പുറത്ത് വെച്ച ആ ചായയും എടുത്ത് കുടിച്ച് കണ്ണാടിയിൽ ഒന്ന് നോക്കി സംതൃപ്തി തോന്നിയപ്പോൾ പോവാൻ ഒരുങ്ങി......
പുറത്തേക്ക് ഇറങ്ങാൻ വേണ്ടി തിരിഞ്ഞ് വാതിലിന് അടുത്ത് എത്തിയപ്പോൾ എന്തോ ശബ്ദം കേട്ട് നോക്കിയപ്പോൾ
💬 Comments
View all comments