Chapter Title : ?പുലിവാൽ കല്യാണം 2? [Hyder Marakkar]
അടുക്കളയിൽ നിന്ന് ഓടി വന്ന് എന്റെ പിന്നിൽ നിൽക്കുന്ന യാമിനിയെ ആണ് കണ്ടത്.... എന്നോട് എന്തോ പറയാൻ വേണ്ടി വന്നതാണെന്ന് മനസിലായി, പക്ഷെ ഞാൻ തിരിഞ്ഞ് നോക്കിയതും കക്ഷി പേടിച്ച് കാര്യം പറയാൻ മടിച്ച് നിൽക്കുകയാണ്....
“എന്താ??”
ഞാൻ അവളെ നോക്കി ചോദിച്ചു
“ഫുഡ്......”
“വേണ്ട...... സമയമില്ല........”
എന്ന് പറഞ്ഞ് ഞാൻ തിരിഞ്ഞ് നടന്നു, തിരിഞ്ഞു നടക്കുമ്പോഴാണ് അവൾ ഇന്നലെ ഇട്ട അതെ ചുരിദാർ തന്നെയാണ് ഇട്ടത് എന്ന് ഞാൻ ഓർത്തത്.....
അയ്യോ....... കയ്യും വീശി ആയിരുന്നില്ലേ ഞങ്ങൾ ഇങ്ങോട്ട് വന്നത്...... അപ്പൊ അവൾക്ക് ഇടാൻ വേറെ ഡ്രസ്സ് ഒന്നും ഉണ്ടാവില്ല.... എന്താ ഇപ്പോ ചെയ്യാ.....
ഞാൻ ഫോൺ എടുത്ത് വിഷ്ണുവിനെ വിളിച്ചു.... കുറച്ച് റിംഗ് കഴിഞ്ഞാണ് അവൻ ഫോൺ എടുത്തത്...
“ഹെലോ.....”
“ആഹ്...... എന്താടാ ഈ രാവിലെ തന്നെ.....”.
വിഷ്ണുവിന്റെ ഉറക്ക ചടവോടെ ഉള്ള ശബ്ദം.
“ഡ....... അത് പിന്നെ....... അവൾക്ക് ഇടാൻ വേറെ ഡ്രസ്സ് ഒന്നുമില്ല....”
“ഏത് അവൾ??”
അവൻ ഒരു ഒഴുക്കൻ മട്ടിൽ ചോദിച്ചു“ഡാ...... അവള്....... യാമിനി”
“പ്ഫാ........ മൈരേ...... നിന്റെ ഭാര്യക്ക് ഇടാൻ ഡ്രസ്സ് ഇല്ലെങ്കിൽ നീ വാങ്ങി കൊടുക്കണം...... അല്ലാതെ രാവിലെ തന്നെ ബാക്കി ഉള്ളവരെ വിളിച്ചു ഉറക്കം കളയല്ലേ...... പ്ലീസ്....”
എന്ന് പറഞ്ഞ് അവൻ ഫോൺ കട്ട് ചെയ്തു..... ഉറക്കം പോയത് കൊണ്ട് ആണെന്ന് തോന്നുന്നു, ആശാൻ നല്ല ചൂടിലാണ്.... അല്ലെങ്കിലും ഈ നിസാര കാര്യത്തിന് അവൻ എന്തിനാ ഇങ്ങനെ ചൂടാവുന്നത്....
ഇനി ഇപ്പോ എന്താ ചെയ്യാ....... അവളോട് സംസാരിക്കാൻ ഒരു മടി. സാരമില്ല..... വിഷ്ണു പറഞ്ഞത് പോലെ ഞങ്ങൾ ഒരുമിച്ച് താമസിക്കുന്ന രണ്ട് അപരിചിതർ.... വഴിയിൽ കാണുന്ന അപരിചിതരോട് വരെ സംസാരിക്കേണ്ട വരാറില്ലേ..... പിന്നെ എന്താ..... യെസ്...... യൂ ക്യാൻ ഡൂ ഇറ്റ് ടോണി....... യൂ ക്യാൻ........
കുറച്ചായി ഞാൻ വല്ലാതെ എനിക്ക് കോൺഫിഡൻസ് കൊടുക്കുന്നുണ്ട്, ഒരു പൊടിക്ക് കുറയ്ക്കണം... ഹാ എന്തെങ്കിലും ആവട്ടെ.
ഞാൻ തിരിച്ച് നടന്നു...... വാതിലിൽ മുട്ടി.... നിമിഷ നേരംകൊണ്ട് വാതിൽ എനിക്ക് മുനിൽ തുറക്കപ്പെട്ടു....
എനിക്ക് എന്ത് പറയും എങ്ങനെ പറയുമെന്ന് ഒരു
💬 Comments
View all comments