0%

Chapter Title : ?പുലിവാൽ കല്യാണം 2? [Hyder Marakkar]

Author : Hyder Marakkar Read All Parts 1853
ചെറിയ ആശയക്കുഴപ്പം.... അവളാണെങ്കിൽ എന്റെ മുനിൽ എന്താണ് കാര്യമെന്ന് ഒരു പിടിയും ഇല്ലാതെ വണ്ടർ അടിച്ച് നിൽക്കുന്നു.... “അതെ.....പിന്നെ.... ഇത്തിരി വെള്ളം തരുമോ??” അതാണ് പെട്ടെന്ന് എന്റെ വായിൽ വന്നത്.... ചോദിച്ചപ്പോൾ തന്നെ അവൾ അകത്തേക്ക് ഓടി.. അവൾ അടുക്കളയിലേക്ക് പോയ സമയം ഞാൻ അകത്ത് കയറി പേഴ്സിൽ നിന്ന് ഒരു നാലായിരം രൂപ എടുത്ത് മേശപ്പുറത് വച്ചു, കൃത്യം പൈസ വെച്ച് തിരിയലും അവൾ അടുക്കളയിൽ നിന്ന് ഒരു ജഗും ആയി വന്നു.... പെട്ടെന്ന് അവളെ കണ്ടപ്പോൾ ഞാൻ ചെറുതായി തപ്പി കളിച്ചു.... വേഗം അവളുടെ കയ്യിൽ നിന്ന് ജഗ്‌ വാങ്ങി ദിവസങ്ങളായി വെള്ളം കിട്ടാത്ത പോലെ അതിൽ ഉണ്ടായിരുന്ന വെള്ളം മൊത്തം ഒറ്റ വലിക്ക് കുടിച്ചു.... അവൾ എന്റെ പ്രവർത്തികൾ അത്ഭുതത്തോടെ നോക്കുന്നുണ്ട്.... ജഗ്‌ അവൾക്ക് തിരിച്ച് കൊടുത്തിട്ട് ഞാൻ പുറത്തേക്ക് ഇറങ്ങി.... അല്ല..... കാര്യം പറഞ്ഞില്ലെങ്കിൽ അവൾക്ക് എങ്ങനെ മനസിലാവാനാണ്..... ഛെ.... ഞാൻ എന്ത് മണ്ടനാ.... തിരിഞ്ഞ് നോക്കിയപ്പോൾ അവൾ ആ ജെഗും പിടിച്ച് എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ട് “അതെ......” “മ്മ.......” അവൾ കാര്യം പറയാൻ പറയും പോലെ മൂളി...
“മേശപ്പുറത് പൈസ വച്ചിട്ടുണ്ട്..... ഡ്രസ്സ്‌ വാങ്ങിക്കോ....” എന്ന് എങ്ങനെയോ പറഞ്ഞ് ഒപ്പിച്ച് ഞാൻ തിരിഞ്ഞു, അല്ലെങ്കിലും ഞാൻ എന്തിനാ ഇങ്ങനെ ഒക്കെ കളിക്കുന്നത്.... പറയാൻ ഉള്ളത് അങ്ങ് മുഖത്ത് നോക്കി പറഞ്ഞ എന്താ.... “അതെ........” പോവാൻ വേണ്ടി തിരിഞ്ഞതും അവൾ പിന്നിൽ നിന്ന് വിളിച്ചു, ഇത് കുറെ നേരായി ട്ടോ ഞാൻ ഇങ്ങനെ പോവാൻ വേണ്ടി തിരിഞ്ഞ് കളിക്കാൻ തുടങ്ങിയിട്ട്.... “എന്താ??” “ഫോൺ ഒന്ന് തരുമോ?? ഒരു കോൾ ചെയ്യട്ടെ....” “മ്മ..... ഇതാ..... വേഗം വേണം...” എന്ന് പറഞ്ഞ് ഫോൺ ഞാൻ അവൾക്ക് കൊടുത്തിട്ട് കുറച്ച് അപ്പുറത്തേക്ക് മാറി നിന്നു.... സിഗരറ്റ് കത്തിക്കാമെന്ന് കരുതി പോക്കറ്റിൽ കയ്യിട്ടപ്പോൾ അവിടെ അങ്ങനെ ഒരു സാധനമേ ഇല്ല...... ഓ ഇന്നലെ രാത്രി തണുപ്പ് കാരണം കയ്യിൽ ഉണ്ടായിരുന്നത് മൊത്തം വലിച്ച് തീർത്തിരുന്നു.... ഛെ........ കുറച്ച് നേരം അങ്ങനെ ആ ടെറസിൽ നിന്ന് റോഡിലെ കാഴ്ചകൾ

💬 Comments

View all comments