Chapter Title : ?പുലിവാൽ കല്യാണം 2? [Hyder Marakkar]
അപ്പൊ എടുത്ത് നോക്ക്, എന്നിട്ട് തീരുമാനിക്കാം”
“ശരി സാർ.....”
“ആഹ്....... അല്ല തന്നെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്, തന്റെ വീട് എവിടെയാണ്??”
“അത്...... വള്ളാടൻകുന്ന്.......”
“ഓ എനിക്ക് അറിയുന്ന സ്ഥലമാണ്, അവിടെ എവിടെ??”
“അവിടെ അമ്പലത്തിന്റെ അവിടുന്ന് വടക്കോട്ട്.......
“ഏഹ്...... അച്ഛന്റെ പേര്??”
“മാത്യൂസ്......”
“ഹ........ഹ............ എന്റെ ഊഹം തെറ്റിയില്ല, പിശുക്കൻ മത്തായിയുടെ മകനാണ് ലേ നീ....... അങ്ങനെ പറ...... ഹ........ഹ............”
എന്നും പറഞ്ഞ് അയാള് മരണ ചിരി, അപ്പൊ ഇയാൾക്ക് അപ്പനെ പരിചയമുണ്ട്...... അപ്പന്റെ കൂട്ടുക്കാരൻ ആകുമോ?? എന്നാലും ഇയാൾ എന്തിനാ ഇങ്ങനെ ചിരിക്കുന്നത്....
“മാത്യുവിന്റെ മകൻ ഇങ്ങനെ ഒരു ആവശ്യവുമായി എന്റെ മുനിൽ നിൽകുമ്പോൾ എങ്ങനെയാണ് ഞാൻ പറ്റില്ലെന്ന് പറയുക...... ഈ ജോലി തനിക്ക് തന്നെ....”
ചിരി അവസാനിപ്പിച്ചിട്ട് അയാൾ പറഞ്ഞു
“താങ്ക്യൂ സാർ”
“മ്മ...... പിന്നെ നിന്നെ പറ്റി നാട്ടിൽ മൊത്തം പല കഥകളും കേൾക്കുന്നുണ്ടല്ലോ ഡാ....... തനെ ഏതോ വേശ്യാലയത്തിൽ വെച്ച് നാട്ടുകാര് പിടിച്ചെന്നോ കയ്യോടെ പിടിച്ച് തന്റെ സ്ഥിരം കുറ്റിയുമായി കല്യാണം കഴിപ്പിച്ചെന്നോ........ അങ്ങനെ പല കഥകളും നാട്ടിൽ പാട്ടാണ്”
ഞാൻ ഒരു നിമിഷം തല ഉയർത്തി നോക്കി, പുള്ളി എന്നെ നോക്കി ഒരു ആക്കിയ ചിരി ചിരിക്കുന്നുണ്ട്, ആ പെണ്ണിന്റെ മുഖം ആകെ എന്തോ ആയിട്ടുണ്ട്.... എനിക്ക് അധിക നേരം തല ഉയർത്തി നിൽക്കാൻ സാധിച്ചില്ല, ഞാൻ അവർക്ക് മുനിൽ തല താഴ്ത്തി നിന്നു....
“ഹേയ് ഡോ..... ഇങ്ങോട്ട് നോക്ക്”
പുള്ളിയുടെ ശബ്ദം കേട്ട് ഞാൻ മുഖം ഉയർത്തി നോക്കി....
“തന്റെ മറ്റ് കാര്യങ്ങളൊന്നും എനിക്ക് വിഷയമല്ല, ഇവിടെ നിൽകുമ്പോൾ അടങ്ങി ഒതുങ്ങി നിൽക്കണം....... കേട്ടോ......”
അയാളുടെ ശബ്ദം ഉയർന്നു
“ശരി സാർ.....”
“മ്മ...... പിന്നെ ഈ സാറേ വിളി വേണ്ട...... അതൊരു സുഖമില്ല....... താൻ എന്നെ മുതലാളി എന്ന് വിളിച്ച മതി”
“ശരി സാ......അല്ല മുതലാളി.....”
“മ്മ...... എങ്കിൽ താൻ പോയി ആ ബെൻസ് കഴുകി വെക്ക്, 12 മണിക്ക് ഒരു മീറ്റിംഗിന് പോവാൻ ഉള്ളതാണ്”
“മ്മ.......”
“പിന്നെ...... ഇങ്ങനെ മൂളാതെ വായ തുറന്ന് സംസാരിക്കണം, അതാണ് എനിക്ക്
💬 Comments
View all comments