0%

Chapter Title : ?പുലിവാൽ കല്യാണം 2? [Hyder Marakkar]

Author : Hyder Marakkar Read All Parts 1867
ഇഷ്ടം” “ശരി സാ...... ഛെ...... മുതലാളി” “മ്മ..... നാ വേഗം ആയിക്കോട്ടെ..... ചെല്ല്” ഞാൻ കാർപോർച്ചിന്റെ അടുത്തേക്ക് നടന്നു, ഈശോ........ ഇനി ഈ കാറ്‌ കഴുകണം....... വല്ലാത്ത ചെയ്ത്ത് ആയി പോയി...... ഞാൻ കരുതിയത് വെറുതെ കാറ്‌ ഓടിച്ച മാത്രം മതി എന്നാണ്, ഇത് ഇപ്പോ......... വെറുതെ രാവിലെ തന്നെ വെള്ള ഷർട്ട്‌ ഒക്കെ ഇട്ട് ടിപ്ടോപിൽ ഇറങ്ങി...... ഇറങ്ങി പോയാലോ?? വേണ്ട........ കയ്യിൽ പൈസയൊക്കെ ഇപ്പോ തീരും, തത്കാലം വേറെ ഒരു ജോലി ശരിയാവുന്നത് വരെ ഇവിടെ പിടിച്ചു നിൽക്കാം, എന്നാലും.......... ഞാൻ നേരെ സെക്യൂരിറ്റിയുടെ അടുത്ത് പോയി ബക്കറ്റും വെള്ളവും ഒക്കെ എവിടെ ആണെന്ന് ചോദിച്ച് അറിഞ്ഞ ശേഷം കാറ് കഴുകാൻ തുടങ്ങി, ഇടയ്ക്ക് ഇടയ്ക്ക് ഇല്ലെങ്കിലും മാസത്തിൽ ഒരിക്കല് എന്റെ കോണ്ടസ കഴുകി ശീലം ഉള്ളത് കൊണ്ട് കാറ്‌ കഴുകൽ വലിയ പാടുള്ള പണിയായിരുന്നില്ല......... അത് പറഞ്ഞപ്പോഴാണ് എന്റെ കോണ്ടസ കുട്ടൻ ഇപ്പോ എന്ത് ചെയ്യുന്നുണ്ടാവും.......... ഞാൻ ചത്തെന്നു കരുതി കാണും, അല്ലെങ്കിൽ എന്റെ കയ്യിൽ കിട്ടിയ ശേഷം ഒറ്റ ദിവസം പോലും അവനെ തൊടാതെ നിന്നിട്ടില്ല.....ഹ്മ്മ്........ അങ്ങനെ കാറ്‌ കഴുകി കഴിഞ്ഞു.... ഇനി 12 മണി വരെ ഫ്രീയാണ്, വീടിന്റെ മുനിൽ ഗാർഡനിൽ ഒരു മരത്തിന്റെ ബെഞ്ച് ഇട്ടിട്ടുണ്ട്, ഞാൻ നേരെ അതിൽ പോയി ഇരുന്നു... ഹൗ....... വിശന്നിട്ട് വയറ് കാളാൻ തുടങ്ങി, രാവിലെ ആ പെണ്ണ് പറഞ്ഞപ്പോൾ വല്യ ജാഡ കാണിക്കാതെ കഴിച്ചാൽ മതിയായിരുന്നു, ഇനി ഇപ്പോ വേറെ വഴി ഒന്നുമില്ല, സഹിക്കുക തന്നെ.... “ഹലോ.........” ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ അതാ അയാളുടെ മകൾ, രാവിലെ വാതിൽ തുറന്ന ആ സുന്ദരി കൈ വീശി കാണിച്ചുകൊണ്ട് എന്റെ അടുത്തേക്ക് വരുന്നു....... ഇനി ഇത് എന്ത് കുരിശ് ആണോ എന്തോ... “എന്താണ് മാഡം??” അവൾ എന്റെ അടുത്ത് എത്തുമ്പോഴേക്കും എഴുന്നേറ്റ് നിന്നുകൊണ്ട് ഞാൻ ചോദിച്ചു....
“താൻ സെയിന്റ്. ജോൺസ് കോളേജിൽ അല്ലേ പഠിച്ചത്??” “അതെ.........” ഞാൻ എങ്ങനെ അറിയാം എന്ന സംശയം ഉള്ളിൽ വച്ച് കൊണ്ട് പറഞ്ഞു.... “മ്മ...... ഞാൻ കണ്ടിട്ടുണ്ട്”

💬 Comments

View all comments