0%

Chapter Title : ?പുലിവാൽ കല്യാണം 2? [Hyder Marakkar]

Author : Hyder Marakkar Read All Parts 4.5K
വിട്ടു, അവര് ബൈക്കിൽ കയറുമ്പോൾ അവന്റെ മുഖത്ത് കണ്ട ചിരി.... മനസ്സിൽ ലഡ്ഡു പൊട്ടിയ ചിരി........ ഉഫ്..... എന്നാലും മുഖം ശരിക്കും കാണാൻ കഴിഞ്ഞില്ല........ കണ്ടിട്ട് ഏകദേശം പത്ത് മുപ്പത്തഞ്ച് വയസ്സുണ്ടെന്ന് തോന്നുന്നു, ഛെ ഞാൻ എന്തിനാ ബാക്കിയുള്ളവരുടെ കാര്യം നോക്കി നിൽക്കുന്നത്............ ബി ഡീസന്റ് ടോണി...... ഇവിടെ എന്റെ ഫോണും വാങ്ങി ഒരുത്തി കുറെ നേരമായി സൊള്ളാൻ തുടങ്ങിയിട്ട്, ഇനിയും നിന്ന ഞാൻ ലേറ്റ് ആവും.... “അതെ കഴിഞ്ഞില്ലേ......... എനിക്ക് പോവണം...”. ഞാൻ ഉറക്കെ വിളിച്ച് പറഞ്ഞതും എന്തോ പറഞ്ഞിട്ട് വേഗം ഫോൺ വെച്ച് അവൾ എനിക്ക് കൊണ്ടുവന്ന് തന്നു... “ഡ്രസ്സ്‌ വാങ്ങിയിട്ട് ബാക്കി പൈസയ്ക്ക് ഫോണും റീചാർജ് ചെയ്തോ...... എന്റെ ഫോൺ ഇങ്ങനെ യൂസ് ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല....” അതും പറഞ്ഞ് ഞാൻ തിരിഞ്ഞ് നടന്നു, പെട്ടെന്ന് എന്തോ തോന്നി ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ എന്നെ നോക്കി കൊഞ്ഞനം കുത്തുന്ന യാമിനിയെ ആണ് കണ്ടത്, സാധാരണ രീതിയിൽ എനിക്ക് ദേഷ്യം പിടിക്കുകയാണ് വേണ്ടത്.... അതാണ് പതിവ്, പക്ഷെ പെട്ടെന്ന് അവളുടെ മുഖത്തെ ഭാവങ്ങൾ കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്...... പക്ഷെ ചിരിച്ചില്ല, കഷ്ടപ്പെട്ട് ചിരി അടക്കി അവളെ ഒന്ന് തറപ്പിച്ച് നോക്കിയിട്ട് ഞാൻ ഇറങ്ങി.... ### ബസ് കയറി രമേശേട്ടൻ പറഞ്ഞ സ്റ്റോപ്പിൽ ഇറങ്ങി പുള്ളി പറഞ്ഞു തന്ന ഊഹം വച്ച് നടന്നു ഞാൻ ഒരു വലിയ കൊട്ടാരം പോലെ തോന്നിക്കുന്ന ഇരുന്നില്ല വീടിന്റെ മുനിൽ എത്തി, ഇത് തന്നെ ആവാനാണ് സാധ്യത........ ഏകദേശം എന്റെ വീടിന്റെ അത്ര തന്നെ വലുപ്പമുണ്ട്, ഛെ..... അതിന്

💬 Comments

View all comments