Chapter Title : ?പുലിവാൽ കല്യാണം 2? [Hyder Marakkar]
ആ ഒറ്റ മുറിയല്ലേ എന്റെ വീട്....
“മ്മ്....... ആരാ....... എന്താ കാര്യം??”
പടിവാതിലിന് മുനിൽ വെച്ച് ഒരു മധ്യവയസ്ക്കനായ സെക്യൂരിറ്റി എന്നെ തടഞ്ഞു....
“ചേട്ടാ ഈ രാഘവൻ എന്ന് പറയുന്ന ആളുടെ വീട്??”
“ആഹ് അതെ ഇത് തന്നെ...... എന്താ കാര്യം??”
“ഇവിടെ ഡ്രൈവറുടെ ആവശ്യം ഉണ്ടെന്ന് പറഞ്ഞിരുന്നു, ഇന്ന് വരാൻ പറഞ്ഞു”
“ഓ ഡ്രൈവർ ആയിരുന്നോ....”
ഒരു പുച്ഛത്തോടെ അതും പറഞ്ഞിട്ട് അയാൾ ഗേറ്റ് തുറന്ന് തന്നു, എന്താ ഇയാൾക്ക് ഇത്ര പുച്ഛം....... ഇത്ര സുന്ദരനായ ഡ്രൈവറെ ഇതുവരെ കണ്ടിട്ടില്ലേ...
ഞാൻ അയാളെ നോക്കി നല്ലൊരു ചിരിയും ചിരിച്ചിട്ട് ഉള്ളിലേക്ക് നടന്നു...... ശ്യോ..... ഗേറ്റിന്റെ അവിടെ നിന്ന് വീട്ടിലേക്ക് നടന്ന തന്നെ വേറെ വ്യായാമം ഒന്നും ചെയ്യണ്ട ആവശ്യമില്ല....
അങ്ങനെ ആ വല്യ വീടിന് മുനിൽ എത്തി, കോളിങ് ബെൽ അടിച്ചു.....
ബെൽ അടിച്ചിട്ട് ഒന്ന് ചുറ്റും കണ്ണോടിക്കുമ്പോഴേക്കും ആ വലിയ വാതിൽ എനിക്ക് മുനിൽ തുറക്കപ്പെട്ടു......
ഒരു പെണ്ണാണ് വാതിൽ തുറന്ന് പുറത്തേക്ക് വന്നത്..... ദേവതയെ പോലെ കാണാൻ, തിളങ്ങുന്ന കണ്ണുകൾ...... ചുരുളൻ മുടി..... ആ കണ്ണുകൾ തന്നെയാണ് ഹൈലൈറ്റ്.... അതിന് വല്ലാത്ത ഒരു ആകർഷണം.... ഇളം നീല നിറം...... വേറെ ഒന്നും ശ്രദിക്കാൻ കഴിഞ്ഞില്ല...
“ഹലോ...... എന്താണ്??”
നല്ല കിളിനാദം.....
“അത്....... രാഘവൻ സാർ ഇല്ലേ??”
അയാള് എന്നെ സ്കൂളിൽ പഠിപ്പിച്ചിട്ട് ഇല്ലാല്ലോ...... ആ എന്തായാലും ഓട്ടോമാറ്റിക് ആയി വായിൽ നിന്ന് വീണതാണ്..... കിടക്കട്ടെ അല്പം സോപ്പ്......
“ആഹ് ഒരു മിനിറ്റേ.......... അച്ഛാ....”
ആ പെണ്ണ് അകത്തേക്ക് നോക്കി നീട്ടി വിളിച്ചു..... എന്നിട്ട്
💬 Comments
View all comments