Chapter Title : ?പുലിവാൽ കല്യാണം 2? [Hyder Marakkar]
“മാത്യുവിന്റെ മകനോ?? ഇവൻ എന്തിനാ ചേട്ടന്റെ ഡ്രൈവറായി നിൽക്കുന്നത്??”
മറ്റേ ആള് സംശയത്തോടെ രാഘവനോട് ചോദിച്ചു, എന്നെയും നോക്കുന്നുണ്ട്...... ഞാൻ തല താഴ്ത്തി നിന്നു
“ഹാ....... എല്ലാം വിധിയുടെ വിളയാട്ടം, അല്ലാതെ എന്ത് പറയാനാണ്......... ഇവൻ പക്ഷെ ഇവന്റെ തന്തയെ പോലെ അല്ല, സ്വന്തമായി പണിയെടുത്ത് പൈസ ഉണ്ടാകണം എന്ന ചിന്തയുണ്ട്, അല്ലാതെ കുടുംബ സ്വത്തും വെച്ച് നാട്ടുകാരുടെ മുനിൽ ആളായി നടക്കുന്നില്ല......”
ഇയാളുടെ സംസാരം കേട്ട വിചാരിക്കും ഇയാള് നയിച്ച് ഉണ്ടാക്കിയ പൈസയ്ക്കാണ് ഈ വെള്ള ജുബയും മുണ്ടും ഇട്ട് കയ്യിലും കഴുത്തിലും ഒക്കെ സ്വർണ്ണം വാരി വലിച്ച് കയറ്റി നടക്കുന്നതെന്ന്....... ലോട്ടറി അടിക്കുന്നതിന് മുൻപ് ഇയാൾക്ക് എന്തായിരുന്നു ആവോ പണി.......
മറ്റേ ആള് ഒന്നും പറയാതെ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.....
എന്തായാലും ഇയാൾക്ക് എന്റെ അപ്പനും ആയി എന്തോ പ്രശ്നം ഉണ്ടെന്ന് മനസിലായി......
“ആഹ് നീ ചെല്ല്........ കാറിന്റെ അടുത്ത് പോയി നിൽക്ക്”
അയാൾ എന്നെ നോക്കി പറഞ്ഞതും ഞാൻ കാറിന്റെ അടുത്തേക്ക് നടന്നു....
വെറുതെ ഷോ കാണിച്ചു, മേരി തന്ന കാർഡും വാങ്ങി അടങ്ങി ഒതുങ്ങി നിന്ന മതിയായിരുന്നു, ഇത് ഇപ്പോ ആകെ പുലിവാലായല്ലോ, അപ്പനോടുള്ള ദേഷ്യം മൊത്തം എന്നോട് തീർക്കാനുള്ള പ്ലാൻ ആണോ എന്നൊരു സംശയം.....
അഞ്ച് മിനിറ്റ് കഴിഞ്ഞ് അയാൾ വന്നു, ഞാൻ വേഗം പോയി ഡോർ തുറന്നു കൊടുത്തു.... എന്നിട്ട് അയാള് പറഞ്ഞത് അനുസരിച്ച് തിരിച്ചു അയാളുടെ വീട്ടിലേക്ക് തന്നെ പോയി.....
“ഇന്ന് ആദ്യ ദിവസം അല്ലേ..... താൻ പൊയ്ക്കോ....... എനിക്ക് വേറെ എവിടെയും പോവാനില്ല....”
വീട്ടിലെത്തി കാറിൽ നിന്ന് ഇറങ്ങുമ്പോൾ അയാൾ പറഞ്ഞു, ഹോ ഭാഗ്യം...... ആദ്യം പോയി എന്തെങ്കിലും കഴിക്കണം, വിശന്നിട്ട് കണ്ണ് കാണുന്നില്ല......
“ടോണി.................”
കാറ് പാർക്ക് ചെയ്തു ഗേറ്റിന് അടുത്തേക്ക് നടക്കുമ്പോൾ പിന്നിൽ നിന്ന് ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ ചൈതന്യയാണ്.... നമ്മുടെ മുതലാളിയുടെ മകൾ....
“എന്താണ് മാഡം........അയ്യോ സോറി ചൈതന്യ......”
പെട്ടെന്ന് മാഡം എന്ന് വിളിച്ചു പോയതാണ്, ആ തിളങ്ങുന്ന നീല കണ്ണുകൾ ഉരുട്ടി നോക്കിയപ്പോഴാണ് കാര്യം ഓർമ്മ വന്നത്, അപ്പൊ
💬 Comments
View all comments