0%

Chapter Title : ?പുലിവാൽ കല്യാണം 2? [Hyder Marakkar]

Author : Hyder Marakkar Read All Parts 1895
തന്നെ മാറ്റി പേര് വിളിച്ചു...... “മ്മ്..... കളിയാക്കിയതാണെന്ന് മനസിലായി, അതിനുള്ള ശിക്ഷ പിന്നെ തരാം, നീ ഭക്ഷണം കഴിച്ചോ??” കർത്താവെ അച്ഛൻ നന്നായി കിട്ടുന്ന അവസരങ്ങൾ ഉപയോഗിക്കുന്നുണ്ട്, ഇനി മകളുടെ പണി കൂടെ താങ്ങില്ല, എന്തായാലും ഇപ്പോ ഞാൻ ഏറ്റവും ആഗ്രഹിച്ച ചോദ്യമാണ് അവസാനം ചോദിച്ചത്, ആ കാര്യത്തിൽ ഒരു തീരുമാനം ആക്കാം... “ഇല്ല.......” “എന്നിട്ട് എന്താ കഴിക്കാതെ പോവുന്നത്........ വാ ഫുഡ് കഴിച്ചിട്ട് പോവാം” ഞാൻ ചൈതന്യയുടെ പിന്നാലെ പോയി, എന്ത് കിട്ടിയാലും വേണ്ടില്ല എന്ന അവസ്ഥയാണ്, രാവിലെ ആ കാലി ചായ കുടിച്ചതാണ്..... നേരത്തെ കാറിൽ കിടന്ന് ഉറങ്ങി പോയതുകൊണ്ട് ഭക്ഷണം കഴിക്കാൻ പോവാൻ പറ്റിയില്ല...... “വാ........” വീടിന് മുനിൽ എത്തിയപ്പോൾ അവൾ എന്നെ അകത്തേക്ക് വിളിച്ചു “ഏയ് വേണ്ട....... ഇങ്ങോട്ട് തന്ന മതി”.. “ഹാ താൻ ഇങ്ങോട്ട് വാ ചെങ്ങായി” അവൾ എന്റെ കയ്യിൽ പിടിച്ചു വലിച്ചു “അയ്യോ വേണ്ട...... ഞാൻ ഇവിടെ ഇരുന്ന് കഴിക്കാം” “ഹാ താൻ ഏത് കാലഘട്ടത്തിൽ ആണ് ചെങ്ങായി, ഇങ്ങ് കയറി വാ....” എന്നും പറഞ്ഞ് അവൾ എന്റെ കയ്യിൽ പിടിച്ചു വലിച്ച് അകത്തേക്ക് നടന്നു, ഇനി പറഞ്ഞിട്ട് കാര്യമില്ല...... പെണ്ണ് കേൾക്കില്ല, “ഇരിക്ക് ടോണി, ഞാൻ ഇപ്പോ വരാ....” എന്നെ ഡൈനിങ്ങ് ടേബിളിൽ ഇരുത്തി അവൾ അടുക്കളയിലേക്ക് പോയി...... അങ്ങനെ അവിടെ ഇരിക്കുമ്പോഴാണ് യാമിനിയുടെ കൂട്ടുകാരിയെ കാണാമെന്ന് പറഞ്ഞത് ഓർമ്മ വന്നത്, നേരത്തെ ഇങ്ങോട്ട് വിളിച്ച ആ നമ്പറിൽ തിരിച്ച് വിളിച്ച് ഒരു മണിക്കൂറ് കഴിഞ്ഞ് കാണാമെന്നു പറഞ്ഞു, രണ്ടുപേരുടെയും സൗകര്യം നോക്കി പാർക്കിൽ വച്ച് കാണാമെന്ന് തീരുമാനിച്ച് ഫോൺ വെച്ചു........ നല്ല വല്യ ഡൈനിങ്ങ് ടേബിൾ, പത്തുപേർക്ക് ഇരിക്കാം........ ഇവിടെ വേറെ ആരുമില്ലേ, ആരെയും കാണുന്നില്ല...... എന്തായാലും വീട് കൊള്ളാം, ചുമരിൽ ഒക്കെ ഒന്നും മനസിലാവാത്ത കുറെ ചിത്രങ്ങൾ കാണുന്നുണ്ട്....... വല്ല മോഡേൺ ആർട്ടും ആയിരിക്കും.... “ഇരുന്ന് മടുത്തോ, ഇതാണ് ട്ടോ അമ്മിണിയമ്മ......... എന്റെ കുക്കിംഗ്‌ ടീച്ചറാണ്” ചുറ്റും വെറുതെ നോക്കി ഇരിക്കുമ്പോഴാണ് ചൈതന്യ അടുക്കളയിൽ നിന്ന് വന്നത്, കൂടെ ഒരു സ്ത്രീയും ഉണ്ടായിരുന്നു..... അവരെ

💬 Comments

View all comments