Chapter Title : ?പുലിവാൽ കല്യാണം 2? [Hyder Marakkar]
“മ്മ...... പിന്നെ ഈ സാറേ വിളി വേണ്ട...... അതൊരു സുഖമില്ല....... താൻ എന്നെ മുതലാളി എന്ന് വിളിച്ച മതി”
“ശരി സാ......അല്ല മുതലാളി.....”
“മ്മ...... എങ്കിൽ താൻ പോയി ആ ബെൻസ് കഴുകി വെക്ക്, 12 മണിക്ക് ഒരു മീറ്റിംഗിന് പോവാൻ ഉള്ളതാണ്”
“മ്മ.......”
“പിന്നെ...... ഇങ്ങനെ മൂളാതെ വായ തുറന്ന് സംസാരിക്കണം, അതാണ് എനിക്ക് ഇഷ്ടം”
“ശരി സാ...... ഛെ...... മുതലാളി”
“മ്മ..... നാ വേഗം ആയിക്കോട്ടെ..... ചെല്ല്”
ഞാൻ കാർപോർച്ചിന്റെ അടുത്തേക്ക് നടന്നു, ഈശോ........ ഇനി ഈ കാറ് കഴുകണം....... വല്ലാത്ത ചെയ്ത്ത് ആയി പോയി...... ഞാൻ കരുതിയത് വെറുതെ കാറ് ഓടിച്ച മാത്രം മതി എന്നാണ്, ഇത് ഇപ്പോ......... വെറുതെ രാവിലെ തന്നെ വെള്ള ഷർട്ട് ഒക്കെ ഇട്ട് ടിപ്ടോപിൽ ഇറങ്ങി......
ഇറങ്ങി പോയാലോ??
വേണ്ട........ കയ്യിൽ പൈസയൊക്കെ ഇപ്പോ തീരും, തത്കാലം വേറെ ഒരു ജോലി ശരിയാവുന്നത് വരെ ഇവിടെ പിടിച്ചു നിൽക്കാം, എന്നാലും..........
ഞാൻ നേരെ സെക്യൂരിറ്റിയുടെ അടുത്ത് പോയി ബക്കറ്റും വെള്ളവും ഒക്കെ എവിടെ ആണെന്ന് ചോദിച്ച് അറിഞ്ഞ ശേഷം കാറ് കഴുകാൻ തുടങ്ങി, ഇടയ്ക്ക് ഇടയ്ക്ക് ഇല്ലെങ്കിലും മാസത്തിൽ ഒരിക്കല്‍ എന്റെ കോണ്ടസ കഴുകി ശീലം ഉള്ളത് കൊണ്ട് കാറ് കഴുകൽ വലിയ പാടുള്ള പണിയായിരുന്നില്ല......... അത് പറഞ്ഞപ്പോഴാണ് എന്റെ കോണ്ടസ കുട്ടൻ ഇപ്പോ എന്ത് ചെയ്യുന്നുണ്ടാവും.......... ഞാൻ ചത്തെന്നു കരുതി കാണും, അല്ലെങ്കിൽ എന്റെ കയ്യിൽ കിട്ടിയ ശേഷം ഒറ്റ ദിവസം പോലും അവനെ തൊടാതെ നിന്നിട്ടില്ല.....ഹ്മ്മ്........
അങ്ങനെ കാറ് കഴുകി കഴിഞ്ഞു.... ഇനി 12
💬 Comments
View all comments