Chapter Title : ?പുലിവാൽ കല്യാണം 2? [Hyder Marakkar]
മണി വരെ ഫ്രീയാണ്, വീടിന്റെ മുനിൽ ഗാർഡനിൽ ഒരു മരത്തിന്റെ ബെഞ്ച് ഇട്ടിട്ടുണ്ട്, ഞാൻ നേരെ അതിൽ പോയി ഇരുന്നു...
ഹൗ....... വിശന്നിട്ട് വയറ് കാളാൻ തുടങ്ങി, രാവിലെ ആ പെണ്ണ് പറഞ്ഞപ്പോൾ വല്യ ജാഡ കാണിക്കാതെ കഴിച്ചാൽ മതിയായിരുന്നു, ഇനി ഇപ്പോ വേറെ വഴി ഒന്നുമില്ല, സഹിക്കുക തന്നെ....
“ഹലോ.........”
ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ അതാ അയാളുടെ മകൾ, രാവിലെ വാതിൽ തുറന്ന ആ സുന്ദരി കൈ വീശി കാണിച്ചുകൊണ്ട് എന്റെ അടുത്തേക്ക് വരുന്നു....... ഇനി ഇത് എന്ത് കുരിശ് ആണോ എന്തോ...
“എന്താണ് മാഡം??”
അവൾ എന്റെ അടുത്ത് എത്തുമ്പോഴേക്കും എഴുന്നേറ്റ് നിന്നുകൊണ്ട് ഞാൻ ചോദിച്ചു....
“താൻ സെയിന്റ്. ജോൺസ് കോളേജിൽ അല്ലേ പഠിച്ചത്??”
“അതെ.........”
ഞാൻ എങ്ങനെ അറിയാം എന്ന സംശയം ഉള്ളിൽ വച്ച് കൊണ്ട് പറഞ്ഞു....
“മ്മ...... ഞാൻ കണ്ടിട്ടുണ്ട്”
“എപ്പോൾ??”
അറിയാതെ തന്നെ ഞാൻ അത് ചോദിച്ച് പോയി
“ഇന്റർ കോളേജ് ഫുട്ബോൾ ടൂർണമെന്റ് ഞങ്ങടെ കോളേജിൽ വച്ച് നടന്ന സമയത്ത്........ അന്ന് ജോൺസിന്റെ ഈ തുറുപ്പുചീട്ടിനെ ശ്രദ്ധിക്കാതെ പോയ ഒറ്റ കുട്ടിയും ഉണ്ടാവില്ല..... അതാണ് നേരത്തെ കണ്ടപ്പോൾ എനിക്ക് എവിടെയോ കണ്ട് നല്ല പരിചയം തോന്നിയിരുന്നു, ഇപ്പോ ആലോചിച്ച് നോക്കിയപ്പോഴാണ് ഓർമ്മ വന്നത്”
“മാഡം രാമകൃഷ്ണയിലാണോ പഠിച്ചത്??”
“യെസ്..... ഡിഗ്രി അവിടെ ആയിരുന്നു, പിജി ചെന്നൈയിൽ ആണ് ചെയ്തത്........ പിന്നെ ഒരു കാര്യം, ഈ മാഡം വിളി വേണ്ട...... ചൈതന്യ അതാണ് എന്റെ പേര്..... ഇനി അങ്ങനെ വിളിക്കാൻ പറ്റില്ലെങ്കിൽ ചിന്നൂന്ന് വിളിച്ച മതി........ കേട്ടോ”
ഓ
💬 Comments
View all comments