Chapter Title : ?പുലിവാൽ കല്യാണം 2? [Hyder Marakkar]
അപ്പൊ ഡിഗ്രി കഴിഞ്ഞ് പിജിയും ചെയ്തു, അഹങ്കാരി...... പഠിച്ചിരുന്നെങ്കിൽ ഇപ്പോ എനിക്കും ഈ പറഞ്ഞ സാധങ്ങൾ ഒക്കെ കിട്ടുമായിരുന്നു....
“മ്മ...... .ശരി.....”
“ഇയാളെ പേര് എന്താ??”
“ടോണി......”
“ടോണി............ ടോണിക്കുട്ടൻ...... കൊള്ളാം”
ഞാൻ ഒന്നും മിണ്ടിയില്ല, വെറുതെ ഒരു ചേറു ചിരി മാത്രം നൽകി...
“ഹ്മ്മ്....... ടോണി ഏതോ വല്യ കുടുംബത്തിൽ ഉള്ളതാണ് എന്നൊക്കെ അച്ഛൻ പറയുന്നത് കേട്ടു, പിന്നെ എന്താ സംഭവിച്ചത്, നേരത്തെ കുറച്ച് ഞാനും കേട്ടു....”
ഞാൻ ഒന്നും പറയാതെ അവളെ നോക്കി ഒരു മങ്ങിയ ചിരി ചിരിച്ചു....
“ഓ സോറി, ടോണി ഒന്നും വിചാരിക്കരുത്........ എന്റെ നാവിന് ഇങ്ങനെ ഒരു പ്രശ്നമുണ്ട്..... തീരെ കണ്ട്രോൾ ഇല്ല.......”
സ്വയം തലയ്ക്ക് കൊട്ടി നാവ് കടിച്ചുകൊണ്ട് അവൾ പറഞ്ഞു, എന്റെ മുഖം കണ്ടിട്ട് എനിക്ക് വിഷമമായി എന്ന് തോന്നി കാണണം...
“എങ്കിൽ ശരി ഞാൻ പോവട്ടെ, നമുക്ക് പിന്നെ കൂടുതൽ പരിചയപ്പെടാം........ ബായ് ടോണി”
“ബായ്...”
ഞാൻ വീണ്ടും ഒരു മങ്ങിയ ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു....
അവൾ നടന്ന് അകന്നപ്പോൾ ഞാൻ വീണ്ടും ആ മരത്തിന്റെ ബെഞ്ചിൽ ഇരുന്നു....... വിശപ്പ് മാത്രം മാറിയില്ല..... കുറച്ച് നേരം ഇരുന്ന് ബോറടിച്ചപ്പോൾ ആ സെക്യൂരിറ്റിയുടെ അടുത്ത് പോയി പുള്ളിയെ പരിചയപ്പെട്ടു, ജോസേട്ടൻ.......... ഒരു പാവം മനുഷ്യൻ, പെട്ടെന്ന് തന്നെ പുള്ളിയുമായി കമ്പനിയായി....... ജോസേട്ടനോട് കുറച്ച് നേരം സംസാരിച്ചപ്പോൾ തന്നെ എന്തോ ഒരാശ്വാസം, വളരെ നാളായി പരിചയമുള്ള ഒരാളെ പോലെ..........
അധികം നേരം പുള്ളിയോട് കത്തിയടിച്ച് നിൽക്കാൻ കഴിഞ്ഞില്ല, അപ്പോഴേക്കും മുതലാളി എന്ന് വിളിക്കാൻ പറഞ്ഞ രാഘവന് മീറ്റിംഗിന് പോവാൻ
💬 Comments
View all comments