0%

Chapter Title : ?പുലിവാൽ കല്യാണം 2? [Hyder Marakkar]

Author : Hyder Marakkar Read All Parts 4.5K
മാറി മറിഞ്ഞത്....... ഇതുവരെ ഹരിയെ കുറിച്ച് ആലോചിക്കുമ്പോൾ അവൻ ചതിച്ചല്ലോ എന്ന വിഷമം ആയിരുന്നു, പക്ഷെ ഇപ്പോ കയ്യിൽ കിട്ടിയ മൈരനെ തല്ലി കൊല്ലാൻ തോന്നുന്നുണ്ട്...... സ്റ്റിയറിംഗിൽ തല വെച്ച് സ്വപ്നം കണ്ട് കിടക്കുമ്പോഴാണ് ഫോൺ അടിഞ്ഞത്, നോക്കുമ്പോൾ പരിചയമില്ലാത്ത നമ്പറാണ്....
“ഹലോ......” “ഹലോ..... ടോണി അല്ലേ??” മറുവശത്ത് നിന്ന് തീരെ പരിചയമില്ലാത്ത സ്ത്രീ ശബ്ദം... “അതെ.....” “ആഹ്........ ഞാൻ യാമിനിയുടെ ഫ്രണ്ട് ആണ്, ഉണ്ണിമായ....” “ഓ...... എന്താണ് പറ.....” ഞാൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു “എനിക്ക് ടോണിയെ ഒന്ന് കാണണമായിരുന്നു....... ഒന്ന് മീറ്റ് ചെയ്യാൻ പറ്റുമോ??” “നിങ്ങൾ കാര്യം എന്താണെന്ന് പറ” ഞാൻ ഒരല്പം ശബ്ദം കൂട്ടി പറഞ്ഞു, ആരോടുള്ള ദേഷ്യം ആണെന്ന് അറിയില്ല.. “പ്ലീസ് ടോണി....... എനിക്ക് ഒന്ന് നേരിട്ട് കാണണം” അവൾ വളരെ മാന്യമായി തന്നെ പറഞ്ഞു.... “അത് ഞാൻ എപ്പോഴാണ് ഫ്രീ ആവുക എന്ന് പറയാൻ കഴിയില്ല” “അത് കുഴപ്പമില്ല, എപ്പോഴായാലും ഫ്രീ ആവുമ്പോൾ എന്നെ ഒന്ന് വിളിച്ച മതി...... എവിടെ ആണെന്ന് വെച്ച ഞാൻ വരാം” “മ്മ..... ശരി ഞാൻ വിളിക്കാം” എന്ന് പറഞ്ഞ് ഞാൻ ഫോൺ കട്ട്‌ ചെയ്തു, ഇവൾക്ക് എന്താണ് പറയാൻ ഉള്ളതെന്ന് നോക്കാം, വൈകീട്ട് ഫ്രീ ആയിട്ട് വിളിക്കാം, ജസ്റ്റ്‌ അറിയാൻ ഒരു കൗതുകം...... ഒരു രണ്ട് മണിക്കൂറോളം അവിടെ ആ പാർക്കിംഗ് ഏരിയയിൽ പോസ്റ്റായി........ ഇടയ്ക്ക് എപ്പോഴോ കിടന്ന് ഉറങ്ങി പോയി, ഇന്നലെ രാത്രി ഉറക്കം ശരിയാവാത്തതല്ലേ..... കാറിന്റെ ഗ്ലാസിൽ ആരോ മുട്ടിയപ്പോഴാണ് ഞെട്ടി എഴുന്നേറ്റത്, നോക്കുമ്പോൾ വാച്ച്മാനാണ്.... “എന്താ ചേട്ടാ??” “വണ്ടി

💬 Comments

View all comments