0%

Chapter Title : ?പുലിവാൽ കല്യാണം 2? [Hyder Marakkar]

Author : Hyder Marakkar Read All Parts 4.5K
എടുത്ത് എൻട്രൻസിന്റെ അങ്ങോട്ട് ചെല്ലാൻ പറഞ്ഞു മുതലാളി” “ആഹ് ശരി” വേഗം തന്നെ ഞാൻ കാറ് എടുത്ത് എൻട്രൻസിന്റെ അങ്ങോട്ട്‌ ചെന്നു, നോക്കുമ്പോൾ അയാൾ അവിടെ നിന്ന് ആരോടോ കത്തിയടിക്കുന്നുണ്ട്..... ഞാൻ വേഗം പുറത്തിറങ്ങി, ഇനി വാതിൽ തുറന്ന് കൊടുക്കാത്തതിന് അയാളുടെ കുരു പൊട്ടണ്ട “താൻ ഇങ്ങോട്ട് വന്നെ...” പുറത്തിറങ്ങി നിന്ന എന്നെ അയാൾ അവരുടെ അടുത്തേക്ക് വിളിച്ചു, ഞാൻ ഒട്ടും സമയം കളയാതെ അങ്ങോട്ട്‌ ചെന്നു.... “തനിക്ക് ഇവനെ മനസ്സിലായോ??”
എന്നെ കാണിച്ചുകൊണ്ട് അടുത്ത് നിന്ന് സംസാരിച്ച ആളോട് രാഘവൻ അല്ല മുതലാളി ചോദിച്ചു.“ഇല്ല......” “ഇത് നമ്മുടെ തെക്കേപറമ്പിലെ മാത്യൂസിന്റെ മോനാണ്, ഏക പുത്രൻ....... ഇപ്പോ എന്റെ ഡ്രൈവറാണ്” ഇപ്പോഴാണ് കുടുംബപേര് എനിക്ക് മാച്ച് ആയത്, തെക്കോട്ട് എടുക്കാൻ പരുവത്തിൽ ആയിട്ടുണ്ട്.... “മാത്യുവിന്റെ മകനോ?? ഇവൻ എന്തിനാ ചേട്ടന്റെ ഡ്രൈവറായി നിൽക്കുന്നത്??” മറ്റേ ആള് സംശയത്തോടെ രാഘവനോട് ചോദിച്ചു, എന്നെയും നോക്കുന്നുണ്ട്...... ഞാൻ തല താഴ്ത്തി നിന്നു “ഹാ....... എല്ലാം വിധിയുടെ വിളയാട്ടം, അല്ലാതെ എന്ത് പറയാനാണ്......... ഇവൻ പക്ഷെ ഇവന്റെ തന്തയെ പോലെ അല്ല, സ്വന്തമായി പണിയെടുത്ത് പൈസ ഉണ്ടാകണം എന്ന ചിന്തയുണ്ട്, അല്ലാതെ കുടുംബ സ്വത്തും വെച്ച് നാട്ടുകാരുടെ മുനിൽ ആളായി നടക്കുന്നില്ല......” ഇയാളുടെ സംസാരം കേട്ട വിചാരിക്കും ഇയാള് നയിച്ച് ഉണ്ടാക്കിയ പൈസയ്ക്കാണ് ഈ വെള്ള ജുബയും മുണ്ടും ഇട്ട് കയ്യിലും കഴുത്തിലും ഒക്കെ സ്വർണ്ണം വാരി വലിച്ച് കയറ്റി നടക്കുന്നതെന്ന്....... ലോട്ടറി അടിക്കുന്നതിന് മുൻപ് ഇയാൾക്ക് എന്തായിരുന്നു ആവോ പണി....... മറ്റേ ആള് ഒന്നും പറയാതെ ഒന്ന് ചിരിക്കുക മാത്രം

💬 Comments

View all comments