Chapter Title : ?പുലിവാൽ കല്യാണം 2? [Hyder Marakkar]
ചെയ്തു.....
എന്തായാലും ഇയാൾക്ക് എന്റെ അപ്പനും ആയി എന്തോ പ്രശ്നം ഉണ്ടെന്ന് മനസിലായി......
“ആഹ് നീ ചെല്ല്........ കാറിന്റെ അടുത്ത് പോയി നിൽക്ക്”
അയാൾ എന്നെ നോക്കി പറഞ്ഞതും ഞാൻ കാറിന്റെ അടുത്തേക്ക് നടന്നു....
വെറുതെ ഷോ കാണിച്ചു, മേരി തന്ന കാർഡും വാങ്ങി അടങ്ങി ഒതുങ്ങി നിന്ന മതിയായിരുന്നു, ഇത് ഇപ്പോ ആകെ പുലിവാലായല്ലോ, അപ്പനോടുള്ള ദേഷ്യം മൊത്തം എന്നോട് തീർക്കാനുള്ള പ്ലാൻ ആണോ എന്നൊരു സംശയം.....
അഞ്ച് മിനിറ്റ് കഴിഞ്ഞ് അയാൾ വന്നു, ഞാൻ വേഗം പോയി ഡോർ തുറന്നു കൊടുത്തു.... എന്നിട്ട് അയാള് പറഞ്ഞത് അനുസരിച്ച് തിരിച്ചു അയാളുടെ വീട്ടിലേക്ക് തന്നെ പോയി.....
“ഇന്ന് ആദ്യ ദിവസം അല്ലേ..... താൻ പൊയ്ക്കോ....... എനിക്ക് വേറെ എവിടെയും പോവാനില്ല....”
വീട്ടിലെത്തി കാറിൽ നിന്ന് ഇറങ്ങുമ്പോൾ അയാൾ പറഞ്ഞു, ഹോ ഭാഗ്യം...... ആദ്യം പോയി എന്തെങ്കിലും കഴിക്കണം, വിശന്നിട്ട് കണ്ണ് കാണുന്നില്ല......
“ടോണി.................”
കാറ് പാർക്ക് ചെയ്തു ഗേറ്റിന് അടുത്തേക്ക് നടക്കുമ്പോൾ പിന്നിൽ നിന്ന് ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ ചൈതന്യയാണ്.... നമ്മുടെ മുതലാളിയുടെ മകൾ....
“എന്താണ് മാഡം........അയ്യോ സോറി ചൈതന്യ......”
പെട്ടെന്ന് മാഡം എന്ന് വിളിച്ചു പോയതാണ്, ആ തിളങ്ങുന്ന നീല കണ്ണുകൾ ഉരുട്ടി നോക്കിയപ്പോഴാണ് കാര്യം ഓർമ്മ വന്നത്, അപ്പൊ തന്നെ മാറ്റി പേര് വിളിച്ചു......
“മ്മ്..... കളിയാക്കിയതാണെന്ന് മനസിലായി, അതിനുള്ള ശിക്ഷ പിന്നെ തരാം, നീ ഭക്ഷണം കഴിച്ചോ??”
കർത്താവെ അച്ഛൻ നന്നായി കിട്ടുന്ന അവസരങ്ങൾ ഉപയോഗിക്കുന്നുണ്ട്, ഇനി മകളുടെ പണി കൂടെ താങ്ങില്ല, എന്തായാലും ഇപ്പോ ഞാൻ ഏറ്റവും ആഗ്രഹിച്ച
💬 Comments
View all comments