Chapter Title : ?പുലിവാൽ കല്യാണം 2? [Hyder Marakkar]
മടുത്തോ, ഇതാണ് ട്ടോ അമ്മിണിയമ്മ......... എന്റെ കുക്കിംഗ് ടീച്ചറാണ്”
ചുറ്റും വെറുതെ നോക്കി ഇരിക്കുമ്പോഴാണ് ചൈതന്യ അടുക്കളയിൽ നിന്ന് വന്നത്, കൂടെ ഒരു സ്ത്രീയും ഉണ്ടായിരുന്നു..... അവരെ എനിക്ക് പരിചയ പെടുത്തി..... ഞാൻ അവരെ നോക്കി ഒന്ന് ചിരിച്ചു
“അമ്മിണിയമ്മേ........ ഇതാണ് ഞാൻ പറഞ്ഞ ടോണിക്കുട്ടൻ”
കയ്യിലിരുന്ന പാത്രങ്ങൾ മേശപ്പുറത് നിരത്തുന്നതിനിടയിൽ അവൾ ആ സ്ത്രീയോട് പറഞ്ഞു.....
കർത്താവെ......... ചോറ്, മീൻ കറി, മീൻ പൊരിച്ചത്, ഉപ്പേരി, പപ്പടം, അച്ചാറ്........ ലാവിഷ് ഫുഡ്, ഞാൻ പിന്നെ സംസാരത്തിന് ഒന്നും നിൽക്കാതെ പ്ലേറ്റിൽ ഇട്ട ഭക്ഷണത്തിൽ മുഴുൻ ശ്രദ്ധ കൊടുത്തു..... നല്ല വിശപ്പ് ഉണ്ടായത് കൊണ്ട് മടിയൊന്നും കാണിക്കാതെ വെട്ടി വിഴുങ്ങി.......
“ഡാ...........”
ഒരു അലർച്ച കെട്ടാണ് ഞാൻ പ്ലേറ്റിൽ നിന്ന് തല ഉയർത്തി നോക്കിയത്........
നോക്കുമ്പോൾ എന്റെ മുനിൽ കലി തുള്ളി നിൽക്കുന്ന രാഘവൻ
“നിന്നോട് ആരാടാ ഇവിടെ കയറി ഇരിക്കാൻ പറഞ്ഞത്??”
അയാൾ പിന്നെയും ഒച്ചയിട്ട്, അയാളുടെ ശബ്ദം കാരണം ആ വീട് മൊത്തം ഒന്ന് കുലുങ്ങിയോ, ഒച്ച കേട്ട് ചൈതന്യയും അമ്മിണിയമ്മയും അടുക്കളയിൽ നിന്ന് ഓടി വന്നു......
എനിക്ക് എന്ത് പറയണമെന്ന് കിട്ടുന്നില്ല, ഞാൻ കഴിച്ചു കൊണ്ടിരുന്ന ഭക്ഷണം മതിയാക്കി എഴുന്നേറ്റു.......
“എന്താ അച്ഛാ...... എന്താ പ്രശ്നം??”
ചൈതന്യ അയാളോട് ചോദിച്ചു
“ഇവനെ ആരാ ഇവിടെ പിടിച്ച് ഇരുത്തിയത്........ ഡ്രൈവർക്കുള്ള ഭക്ഷണം പുറത്ത് വെച്ച് കൊടുത്ത മതി, വീടിന്റെ അകത്ത് കയറ്റാൻ കൊള്ളാത്ത ഇനങ്ങളാണ്....”
എനിക്ക് എന്തോ വല്ലാതെ വിഷമം തോന്നി, വിശപ്പ് ഒക്കെ കണ്ടം വഴി ഓടിയെന്ന് തോന്നുന്നു....... ചൈതന്യ എന്തൊക്കയോ പറയുന്നുണ്ട്
💬 Comments
View all comments