Chapter Title : ?പുലിവാൽ കല്യാണം 2? [Hyder Marakkar]
തിരിച്ചു കൊടുത്തോ....... എനിക്ക് ഇപ്പോ ഇതിന്റെ ആവശ്യമില്ല...... പിന്നെ എനിക്ക് പ്രശ്നം ഒന്നുമില്ല സന്തോഷമായിട്ട് ആണ് ഇരിക്കുന്നത് എന്ന് പറയണം...”
“മ്മ്.......ഇതും മേരിയമ്മ തന്ന് വിട്ടതാണ്, കുഞ്ഞിന്റെ ഡ്രസ്സും സാധനങ്ങളും ഒക്കെ ഇതിലുണ്ട്”
വിഷ്ണു കയ്യിൽ പിടിച്ചു നിൽക്കുന്ന ബാഗ് കാണിച്ച് പുള്ളി പറഞ്ഞു”
“ആഹ്...... അത് എന്തായാലും നന്നായി”
“ കുഞ്ഞ് എന്ത് ആവശ്യം ഉണ്ടെങ്കിലും വിളിക്കണം... കുഞ്ഞിനെ ഈ അവസ്ഥയിൽ ഇങ്ങനെ കാണുമ്പോൾ എന്തോ സഹിക്കുന്നില്ല...... എങ്കിലും സാരമില്ല സ്നേഹിക്കുന്ന കുട്ടിയെ തന്നെ കല്യാണം കഴിക്കാനുള്ള ഭാഗ്യം കിട്ടിയല്ലോ..... അത് മതി.... അല്ല മോൾ എവിടെ??”
“അത്...........”
പുള്ളി ചോദിച്ചപ്പോഴാണ് ഞാൻ അകത്തേക്ക് നോക്കിയത്, അവളെ അവിടെ കാണുന്നില്ല.....
“കുളിക്കാൻ കയറിയതാണ്.....”
വിഷ്ണു ആണ് മറുപടി കൊടുത്തത്
“ഓ.... എങ്കിൽ ശരി അടുത്ത പ്രാവശ്യം കാണാം... ഇപ്പോ സമയമില്ല വേഗം പോവണം..... പോയി വരാം കുഞ്ഞേ.......”
എന്ന് പറഞ്ഞ് എന്നെ ഒന്ന് കെട്ടിപ്പിടിച്ചിട്ട് പുള്ളി തിരിഞ്ഞു നടന്നു...... പുള്ളിയുടെ കണ്ണ് നിറഞ്ഞിരുന്നു, അത് കണ്ടപ്പോൾ വല്ലാത്ത ഒരു വിങ്ങൽ..... മനസ്സിൽ.....
കുട്ടിക്കാലത് എന്നെ ഒരുപാട് എടുത്ത് നടന്നിട്ടുള്ള മനുഷ്യനാണ്.... വര്ഷങ്ങളായി അപ്പന്റെ ഡ്രൈവർ ആയി നിന്നിട്ടും പുള്ളിക്ക് ഒരു അത്യാവശ്യം വന്ന സമയത്ത് അപ്പൻ ഒന്നും ചെയ്തില്ല..... ആ സമയത്ത് മേരിയുടെ കയ്യിൽ നിന്ന് പൈസ വാങ്ങി ഞാൻ പുള്ളിക്ക് കൊടുത്തിട്ടുണ്ട്.....
പുള്ളിയുടെ കണ്ണ് നിറഞ്ഞത് കണ്ടപ്പോൾ കൂടെ നിന്ന് ചതിക്കുന്നവർ മാത്രമല്ല ഞാൻ കരുതുന്നതിനേക്കാൾ കൂടുതൽ എന്നെ സ്നേഹിക്കുന്ന ആളുകളും എന്റെ ജീവിതത്തിൽ ഉണ്ടെന്ന് മനസിലായി...
“ഡാ..... ഞാൻ ഇപ്പൊ വരാം.....”
വിഷ്ണുവിനോട് പറഞ്ഞ് ഞാൻ പുള്ളി പോയതിന് പിന്നാലെ ഓടി
“രമേഷേട്ടാ........”
“എന്താ കുഞ്ഞേ.....”
പിന്നിൽ നിന്ന് എന്റെ വിളി കേട്ട് പുള്ളി തിരിഞ്ഞു....
“അത്..... പിന്നെ..... രമേശേട്ടൻ വിചാരിച്ച എനിക്ക് ഒരു ജോലി ശരിയാക്കാൻ കഴിയില്ലേ.....”
“അയ്യോ..... ഞാൻ എങ്ങനെ..... കുഞ്ഞിന് പറ്റിയ ജോലി....”
“ഹാ..... എന്ത് ജോലി ആയാലും മതി..... ഒന്ന് നോക്ക്.... രമേശേട്ടന്റെ മറ്റേ കൂട്ടുക്കാരൻ ഇല്ലെ...... കാറ്ററിംഗ് ഒക്കെ ചെയ്യുന്ന..... അയാളെ എടുത്ത് ചോദിച്ച ഒരു ജോലി ശരിയാവില്ലേ....”
“അയ്യോ...... കാറ്ററിംഗോ..... അതൊന്നും വേണ്ട കുഞ്ഞേ...... ഇതാ ഈ കാർഡ് വച്ചോ.... ഇതിൽ കുഞ്ഞിന് ആവശ്യമുള്ള പൈസ ഉണ്ടാവുമെന്ന് മേരിയമ്മ പറഞ്ഞിരുന്നു.....”
“ഏയ് അത് വേണ്ട...... ഇപ്പോ ഈ കാർഡ് വാങ്ങിയ ഞാൻ പഴയ പോലെ ഇതും വച്ച് വെറുതെ
💬 Comments
View all comments