Chapter Title : ?പുലിവാൽ കല്യാണം 2? [Hyder Marakkar]
തെണ്ടി തിരിഞ്ഞ് നടക്കും........ ഇപ്പോ ഒരു വാശി ഒക്കെ വന്നിട്ടുണ്ട്.... എന്തെങ്കിലും ചെയ്യണം എന്ന് തോന്നുന്നുണ്ട്...... രമേശേട്ടൻ ഒന്ന് നോക്കിയിട്ട് എന്നെ വിളിച്ച മതി”
എന്റെ വാക്ക് ഉറച്ചതായിരുന്നു
“മ്മ...... ശരി കുഞ്ഞേ..... ഞാൻ നോക്കട്ടെ”
എന്ന് പറഞ്ഞ് പുള്ളി തിരിഞ്ഞ് നടന്നു, ഞാൻ പുള്ളി നടന്നകലുന്നത് നോക്കി നിന്നിട്ട് തിരിച്ച് മുകളിലേക്ക് കയറി.....
“എന്താടാ.....”
“ഏയ് ഒന്നുമില്ല....”
വിഷ്ണുവിന്റെ ചോദ്യത്തിന് ഒഴുക്കൻ മറുപടി കൊടുത്തിട്ട് ഞാൻ റൂമിലേക്ക് കയറി... അവൾ അവിടെ കട്ടിലിൽ ഇരിപ്പുണ്ട്...... എന്നെ കണ്ടതും ചാടി എഴുന്നേറ്റു
ഞാൻ എന്താ ഇവളെ സ്കൂളിൽ പഠിപ്പിച്ച മാഷോ, എന്നെ കാണുമ്പോൾ ചാടി എഴുന്നേൽക്കാൻ, പെട്ടെന്ന് അവളെ കണ്ടതും ഞാൻ തിരിച്ച് പുറത്തേക്ക് തന്നെ ഇറങ്ങി
“രമേശേട്ടനും നിങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആയിരുന്നു എന്ന് തന്നെ ആണ് ലേ കരുതിയത്...”
പുറത്തിറങ്ങി ഒരു സിഗരറ്റ് കത്തിക്കുമ്പോൾ വിഷ്ണു അടുത്ത് വന്ന് ചോദിച്ചു.....
“മ്മ......”
ഞാൻ അതെ എന്ന രീതിയിൽ മൂളി
“പുള്ളി വരുന്നത് കണ്ടപ്പോൾ ഞാനാണ് അവളോട് ബാത്‌റൂമിൽ കയറാൻ പറഞ്ഞത്..... അങ്ങേര് അവളുടെ കൈ കണ്ട മൊത്തം പൊളിയില്ലേ.....”
“മ്മ..... അത് നന്നായി.....”
“ഡാ...... പിന്നെ...... ഞാൻ അവളോട് സംസാരിക്കാൻ നോക്കി..... പക്ഷെ ഒന്നും അങ്ങോട്ട് തുറന്ന് സംസാരിക്കുന്നില്ല...... എന്ത് ചോദിച്ചാലും കരച്ചിൽ ആണ് മറുപടി”
“ഹാ രണ്ടെണ്ണം പൊട്ടിച്ചു കൊടുത്ത നിർത്തുമോ??”
“ഓ..........ഞാൻ ആരോടാ ഈ പറയുന്നത്.... ശരി നമുക്ക് ബോധം വന്നിട്ട് സംസാരിക്ക”
“പോ മൈരേ..... എനിക്ക് നല്ല ബോധമുണ്ട്...”
“ഓ.... ശരി ശരി.....”
ഒരുമാതിരി മറ്റേ ചിരി ചിരിച്ചുകൊണ്ട് വിഷ്ണു പറഞ്ഞു, ശരിക്കും ഞാൻ നല്ല ബോധത്തോടെ തന്നെ അല്ലേ നില്കുന്നത്...... മൈരന്റെ ചിരി കാരണം ഫുൾ കൺഫ്യൂഷൻ ആയല്ലോ...
“എന്നിട്ട് ഒന്നും പറഞ്ഞില്ലേ??”
ഞാൻ സംശയത്തോടെ ചോദിച്ചു
“ഇനി അവള് കാരണം നീയും ഇങ്ങനെ അനുഭവിക്കണ്ട എന്ന് കരുതിയാണ് മരിക്കാൻ തീരുമാനിച്ചത് എന്ന് പറഞ്ഞു”
“ഓ എന്റെ മോനെ........... അനിയത്തിയെ പോലെ തന്നെ ചേച്ചിയും....... പഠിച്ച കള്ളിയാണ്..... എന്നെ രക്ഷിക്കാൻ വേണ്ടി സ്വയം മരിക്കാൻ തീരുമാനിച്ചു പോലും..... ഹോ....... വിശ്വസിക്കാൻ പറ്റുന്ന നുണ പറയാൻ പറ”
“ഏയ്....... എനിക്ക് അത് പറഞ്ഞത് സത്യമാണെന്ന് തന്നെയാണ് തോന്നുന്നത്”
“അങ്ങനെ ആണെങ്കിൽ ഇനിയും മരിക്കാൻ തോന്നുന്നുണ്ടെങ്കിൽ എന്നോട് പറയാൻ പറ, ഇത്തിരി വിഷം വാങ്ങി അവൾക്കും കൊടുത്ത് ഞാനും കഴിക്കാം....... അല്ല പിന്നെ.....”
“നീ എന്തൊക്കെയാ
💬 Comments
View all comments