0%

Chapter Title : ?പുലിവാൽ കല്യാണം 2? [Hyder Marakkar]

Author : Hyder Marakkar Read All Parts 1818
ടോണി ഈ പറയുന്നത്...” “അല്ലാതെ എന്താ പറയാ..... അവൾ ചത്ത ഞാൻ തൂങ്ങും...... അത് പോലും മനസിലാവാത്ത കുഞ്ഞ് കുട്ടിയൊന്നും അല്ലല്ലോ..... ഇത് മനുഷ്യനെ മനഃപൂർവം ഉപദ്രവിക്കാൻ വേണ്ടി..........”
എനിക്ക് ദേഷ്യം വന്നിട്ട് സംസാരിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു.... “ഹാ...... നീ ഒന്ന് അടങ്ങേടാ........ നമുക്ക് സംസാരിക്ക” “ഓ നീ കുറെ മയത്തിൽ സംസാരിച്ചില്ലേ..... ഇനി ഞാൻ സംസാരിക്കാം” എന്ന് പറഞ്ഞ് വലിച്ച് തീരാനായ സിഗരറ്റ് നിലത്ത് ചവിട്ടി കെടുത്തി ഞാൻ അകത്തേക്ക് നടന്നു “ഡ......ടോണി.....” പിന്നിൽ നിന്ന് വിഷ്ണു വിളിച്ചെങ്കിലും അത് ശ്രദ്ധിക്കാതെ ഞാൻ മുറിയിലേക്ക് നടന്നു..... വീണ്ടും എന്നെ കണ്ടതും അവൾ ചാടി എഴുന്നേറ്റു.... “അതെ...... ദയവ് ചെയ്തു ഇനി ഇതുപോലെ ഉള്ള സഹായം എനിക്ക് വേണ്ടി ചെയ്യരുത്........... അല്ല ഇനിയും ചാവണമെന്ന് ആണെങ്കിൽ അറ്റ്ലീസ്റ്റ് അതിന് ഞാൻ ഉത്തരവാദി അല്ലെന്ന് ഒരു എഴുത്തെങ്കിലും എഴുതി വച്ചിട്ട് ചാവാനുള്ള മനസ്സ് കാണിക്കണം....... അപേക്ഷയാണ്....” അവൾ എന്റെ മുഖത്തേക്ക് പോലും നോക്കാതെ താഴെ നിലത്തേക്ക് നോക്കി കരച്ചിൽ തന്നെ ആണ്..... ഈ സീരിയല്ക്കാരുടെ മുനിൽ പോയി പെട്ടിരുന്നെങ്കിൽ എന്തായാലും പിടിച്ച് നായിക ആക്കും...... അമ്മാതിരി കരച്ചിൽ അല്ലേ...... അവർക്ക് ഗ്ലിസറിന്ടെ പൈസ ലാഭിക്കാം... പക്ഷെ എന്റെ മുനിൽ നിന്ന് ഒരാള് ഇങ്ങനെ കരയുന്നത് കണ്ട എനിക്ക് എന്തോ പോലെയാണ്.... “ഏയ്..... ഹെലോ.....അതെ..... നമുക്ക് ഇതിന് ഒരു പരിഹാരം കാണാം.... അതുവരെ ഇയാൾ ഒന്ന് ക്ഷമിക്ക്.... ഞാൻ ഒന്ന് അന്വേഷിച്ച് നോക്കട്ടെ.... ഈ ഡിവോഴ്സിന് വേണ്ട ഫോര്മാലിറ്റീസ് ഒക്കെ...... എത്രയും പെട്ടെന്ന് എന്തെങ്കിലും ചെയ്യാം..... അത് വരെ ഇവിടെ നിന്നോ..... എനിക്ക് പ്രശ്നം ഒന്നുമില്ല.....” എന്നിട്ടും അവൾ കരച്ചിൽ നിർത്തിയിട്ടില്ല...... ഇത് എന്ത് സാധനം.... ഞാൻ പിന്നെ ഒന്നും പറയാൻ നിന്നില്ല..... പുറത്തേക്ക് നടന്നു.... പുറത്ത് എത്തിയപ്പോൾ വിഷ്ണു എന്നെ നോക്കി ചിരിക്കുന്നുണ്ട്..... ഒരു ആക്കിയ ചിരി. “എന്താടാ.....” അവന്റെ കൊണച്ച ചിരി കണ്ട് ഞാൻ അല്പം ഗൗരവത്തിൽ ചോദിച്ചു “ഈ മല പോലെ വന്നത് എലി പോലെ പോയി എന്നൊക്കെ കേട്ടിട്ടേ ഉള്ളു, ദേ ഇപ്പോ കുറച്ച് മുൻപ് കണ്ടു...” “എന്താ??”
എനിക്ക് അവൻ ഉദ്ദേശിച്ചത് അങ്ങോട്ട്‌ കത്തിയില്ല“ഏയ്..... നിന്റെ പോക്ക് കണ്ടപ്പോൾ കരുതി ഇപ്പോ അവളെ പിടിച്ച് ചവിട്ടി പുറത്താക്കുമെന്ന്....... എന്നിട്ട് ഇവിടെ നിന്നോ എനിക്ക് കുഴപ്പം ഒന്നുമില്ല എന്ന്......ഹ.......ഹ.......ഹ........” അതും പറഞ്ഞ് അവൻ ചിരി തുടങ്ങി...“അതല്ല...... ഇതൊക്കെ നീ

💬 Comments

View all comments