0%

Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]

Author : Hyder Marakkar Read All Parts 7106
കൂടുകയാണ് ചെയ്തത്. “അപ്പൊ പുള്ളി എന്തിനാ ജയിലിൽ പോയത്??” അല്പസമയതെ മൗനത്തിന് ശേഷം ഞാൻ ചോദിച്ചു, എനിക്ക് എന്തോ യാമിനിയുടെ അച്ഛനെ കുറിച്ച് അറിയാൻ ഭയങ്കര  ജിജ്ഞാസ. “അത് ശരിക്കും എന്തിനാണെന്ന് അറിയില്ല, എന്തായാലും അറിഞ്ഞുകൊണ്ട് പുള്ളി ഒരു തെറ്റും ചെയ്യില്ല...... അത് എനിക്ക് ഉറപ്പാണ്.” “മ്മ്....” ഞാൻ വെറുതെ മൂളുക മാത്രം ചെയ്തു. “ഞാൻ എന്ന പോവട്ടെ, മോള് സ്കൂൾ വിട്ട് എത്തി കാണും.... കാണാം.....” “ഓക്കെ ബായ്” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു, ഹോ അപ്പൊ ഇവളെ കല്യാണം ഒക്കെ കഴിഞ്ഞ് കുട്ടിയൊക്കെ ഉണ്ടായിരുന്നോ?? കണ്ട പറയില്ല, മറ്റേ സന്തൂർ മമ്മി തന്നെ. “അതെ ടോണി, ഞാൻ ഒരു കാര്യം............. പറയട്ടെ” യാത്ര പറഞ്ഞു നടന്ന ശേഷം പെട്ടെന്ന് തിരിഞ്ഞ് നോക്കി അവൾ ചോദിച്ചു “മ്മ.........” ഞാൻ കേൾക്കാൻ സമ്മതം മൂളി. “അത് പിന്നെ......... മീനു............ അവളെ എനിക്ക് ചെറുപ്പം തൊട്ട് അറിയാം, ഒരു പാവം പൊട്ടി പെണ്ണാണ്. എന്തോ തന്നോട് സംസാരിച്ചപ്പോൾ ഇതെല്ലാം ഒരു നിയോഗം ആണെന്ന് ഒരു തോന്നൽ. അവൾ ഇതുവരെ അനുഭവിച്ചതിന് എല്ലാം
പകരമായി ഇനിയുള്ള അവളുടെ ജീവിതത്തിലേക്ക് സ്നേഹവും സന്തോഷവും വാരി വിതറാൻ ദൈവം നിയോഗിച്ചതാണ് ടോണിയേ എന്നൊരു തോന്നൽ. അറിയില്ല, ഞാൻ പറയുന്നത് ശരിയാണോ എന്ന്........... പക്ഷെ ഒരു കാര്യം ഞാൻ ഉറപ്പ് തരാം, ഒരല്പം സ്നേഹം അങ്ങോട്ട് കൊടുത്ത തനെ ജീവിതകാലം മുഴുവൻ സ്നേഹം കൊണ്ട് മൂടും എന്റെ മീനു........യൂ ഡിസൈഡ്” എന്ന് പറഞ്ഞു എന്റെ തോളിൽ തട്ടിയിട്ട് നല്ലൊരു ചിരിയും സമ്മാനിച്ച് അവൾ നടന്നകന്നു, എന്റെ

💬 Comments

View all comments