Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]
കാര്യങ്ങളും ഒക്കെ ശരിയാക്കി കൊടുത്തത് ആ തള്ളയുടെ ആങ്ങളയും.....
അങ്കിൾ ഗൾഫിൽ പോവുമ്പോൾ മീനു ഡിഗ്രിക്ക് പഠിക്കുകയായിരുന്നു, അങ്കിൾ പോയ ശേഷം അവളെ അവർ ശരിക്കും ടോർച്ചർ ചെയ്തിട്ടുണ്ട്. ഡിഗ്രി കഴിഞ്ഞിട്ടും അവളെ അവർ ജോലിക്ക് വിട്ടില്ല.... ഒരു നഴ്സ് ആവുക എന്നത് മീനുവിന്റെ ഡ്രീം ആയിരുന്നു പക്ഷെ അത് അവർക്ക് ഇഷ്ടമല്ലായിരുന്നു, കല്യാണം പോലും കഴിപ്പിക്കാതെ ഒരു അടിമയെ പോലെ ഇട്ട് തട്ടി കളിക്കുകയായിരുന്നു. അവളെ ഒന്ന് കാണാൻ പോലും സമ്മതിക്കില്ല....... എന്റെ മീനു.........”
മുഴുവൻ പറഞ്ഞു പൂർത്തിയാക്കുന്നതിന് മുമ്പ് അവൾ കരയാൻ തുടങ്ങി, എനിക്കും എന്തോ കേട്ടപ്പോൾ വിഷമം തോന്നി, സിനിമയിൽ ഒക്കെ കണ്ടിട്ടുണ്ട് ഇങ്ങനെ രണ്ടാനമ്മയുടെ പീഡനങ്ങൾ ഒക്കെ, പക്ഷെ അത് ശരിക്കും ചെറുപ്പം തൊട്ട് അനുഭവിക്കുക എന്ന് വെച്ചാൽ, ആരോടും പരാതി പോലും പറയാൻ കഴിയാതെ...... പാവം...........
“ഹേയ്, ഉണ്ണിമായ...... കരയല്ലേ പ്ലീസ്, ആളുകൾ ശ്രദ്ധിക്കുന്നു.”
ചുറ്റുമുള്ള ആളുകൾ ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലായപ്പോൾ ഞാൻ അവളോട് പറഞ്ഞു.
“ഓ..... സോറി..... ഐ ആം സോറി ടോണി”
കണ്ണ് തുടച്ചുകൊണ്ട് അവൾ പറഞ്ഞു.
ഞാൻ ഒരു വോൾടേജ് കുറഞ്ഞ ചിരി മാത്രം നൽകി, ഒന്നും പറയാൻ നിന്നില്ല..... മനസ്സിൽ മുഴുവൻ യാമിനി ആയിരുന്നു, ഇപ്പോ എനിക്ക് അവളോട് ഉള്ളിന്റെ ഉള്ളിൽ പോലും ഒരു തരി ദേഷ്യമില്ല....... ഇപ്പോ അവളോട് തോന്നുന്നത് എന്താണ്??
പ്രേമം അല്ല........... ചിലപ്പോൾ സഹതാപം ആയിരിക്കും... ഛെ, അത് വേണ്ട, എനിക്ക് ഇഷ്ടമല്ലാത്ത ഒന്നാണ് സഹതാപം.
അത് എന്തായാലും അവിടെ നിൽക്കട്ടെ, ശ്രീലക്ഷ്മിയോടും അവളുടെ തള്ളയോടും ഒക്കെ ഉള്ള ദേഷ്യം
💬 Comments
View all comments