Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]
“മ്മ്...... ഇപ്പോ ഫ്രീ ആവോ??”
“ആഹ്....”
ഞാൻ അതെ എന്ന രീതിയിൽ മൂളി
“എങ്കിൽ അവിടെ തന്നെ നിൽക്ക്, ഞാൻ ഇപ്പോ ഓഫീസിൽ നിന്ന് ഇറങ്ങും, ഞാൻ അങ്ങോട്ട് വരാ”
“മ്മ്...... ഓക്കെ”
എന്ന് പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്തു.
“സോറി ട്ടോ”
ഫോൺ വെച്ച ശേഷം ഞാൻ അവളെ നോക്കി പറഞ്ഞു.
“ഏയ് ഇറ്റ്സ് ഓക്കെ”
“അല്ല അപ്പൊ യാമിനിയുടെ അച്ഛൻ?? പുള്ളി ഒന്നും അറിഞ്ഞിട്ടില്ലേ??”
“അറിഞ്ഞാലും പുള്ളിക്ക് വരാൻ കഴിയില്ല”
“അതെന്താ??”
“പുള്ളി ഗൾഫിൽ ജയിലിൽ ആണ്”
“ജയിലിലോ?? എന്തിന്??”
അത് എന്നെ ശരിക്കും ഞെട്ടിച്ച് കളഞ്ഞു
“പുള്ളി ഒരു തെറ്റ് ചെയ്തു, വലിയ തെറ്റ്.......... വീട്ടുകാരുടെയും കൂട്ടുകാരുടെയും എല്ലാം നിർബന്ധത്തിന് വഴങ്ങി ആ രാക്ഷസിയെ വിവാഹം ചെയ്തു”
“മനസിലായില്ല”
യാമിനി...... അവളുടെ ഇതുവരെയുള്ള ജീവിതം എന്തായിരുന്നു എന്ന് അറിയണം എന്ന് തോന്നി, അത് പറഞ്ഞു തരാൻ കഴിയുന്ന ആളാണ് ഇപ്പോ എന്റെ മുനിൽ ഇരിക്കുന്നത്.
“മീനുന്റെ അച്ഛൻ ആ സ്ത്രീയെ കല്യാണം കഴിക്കുമ്പോൾ അവള് ചെറിയ കുട്ടിയാണ്, ആദ്യമൊക്കെ അവർക്ക് അവളോട് വലിയ സ്നേഹമായിരുന്നു, ചിലപ്പോൾ അഭിനയം ആയിരുന്നിരിക്കണം.
മീനുവിന്റെ അച്ഛന് ബിസിനസ് ആയിരുന്നു, കല്യാണം കഴിഞ്ഞ് കുറച്ച് കാലം കഴിഞ്ഞപ്പോൾ ആ തള്ളയുടെ ആങ്ങളയെ പിടിച്ച് അങ്കിളിന്റെ ബിസിനെസിൽ പാർട്നെറാക്കി. അവിടെ തൊട്ട് അങ്കിളിന് കഷ്ടകാലം ആയിരുന്നു,
അധികം വൈകാതെ തന്നെ അങ്കിളിന്റെ ബിസിനസ് എല്ലാം പൊട്ടി പൊളിഞ്ഞു, അതിന് ശേഷം പിടിച്ചു നിൽക്കാൻ പുള്ളി പലതും ചെയ്തു നോക്കി, ഒന്നും നടക്കാതെ ആയപ്പോഴാണ് ഗൾഫിലേക്ക് പോയത്.... അതും വിസയും
💬 Comments
View all comments