Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]
അപ്പുറവും ചെയ്യും ആ തള്ള, രാക്ഷസിയാണ്”
എന്റെ സംശയത്തോടെ ഉള്ള മുഖഭാവം കണ്ട് അവൾ കൂട്ടി ചേർത്തു, ആ സ്ത്രീയെ കുറിച്ച് പറയുമ്പോൾ തന്നെ ഇവളുടെ മുഖഭാവത്തിൽ നിന്ന് ഇവൾ ആ സ്ത്രീയെ എത്ര മാത്രം വെറുക്കുന്നു എന്ന് മനസിലായി...
“അതെ..... ഞാൻ പറഞ്ഞത് മൊത്തം സത്യമാണ്, ഞാനും ഈ ട്രാപ്പിൽ പെട്ടതാണ്, താൻ പറഞ്ഞത് പോലെ ആണെങ്കിൽ ഞങ്ങളെ രണ്ടുപേരെയും കൂടെ പെടുത്താൻ പ്ലാൻ ചെയ്തിട്ട് ആയിരിക്കും അന്ന് രാത്രി എന്നെ വിളിച്ചത്........ പക്ഷെ എന്നാലും അപ്പൊ അവളുടെ അച്ഛൻ എവിടെ?? പുള്ളി ഇതൊന്നും അറിയുന്നില്ലേ??”
“അതൊക്കെ വലിയ കഥയാണ് ടോണി.... ഒരുപാട് അനുഭവിച്ചിട്ടുണ്ട് എന്റെ മീനു, ആദ്യമൊന്നും വലിയ പ്രശ്നം ഇല്ലായിരുന്നു....... പക്ഷെ അവളുടെ അച്ഛൻ ഗൾഫിൽ പോയതിന് ശേഷം ശരിക്കും പറഞ്ഞ നരകം തന്നെ ആയിരുന്നു അവൾക്ക് ആ വീട്......”
? യെഹ് യൂ കുഡ് ബി ദി ഗ്രേറ്റസ്റ്റ്
യൂ ക്യാൻ ബി ദി ബെസ്റ്റ്
യൂ ക്യാൻ ബി ദി കിങ് കോങ്ങ് ബാംഗിങ് ഓൺ യുവർ ചെസ്റ്റ്
യൂ കുഡ് ബീറ്റ് ദി വേൾഡ്
യൂ കുഡ് ബീറ്റ് ദി വാർ
യൂ കുഡ് ടോക്ക് ടു ഗോഡ്, ഗോ ബാംഗിങ് ഓൺ ഹിസ് ഡോർ?
“സ്ക്യൂസ് മീ”
എന്നും പറഞ്ഞ് അടിഞ്ഞുകൊണ്ട് ഇരിക്കുന്ന ഫോൺ എടുത്ത് നോക്കിയപ്പോൾ വിഷ്ണുവാണ്
“ഹലോ”
“നീ എവിടെ??”
എടുത്ത പാടേ വിഷ്ണുവിന്റെ ചോദ്യം
“ഞാൻ മറ്റേ ശാന്തി ബാറിന്റെ അടുത്തുള്ള പാർക്കിൽ”
“പാർക്കിലോ?? അവിടെ എന്താ പരിപാടി??”
“ഒരാളെ കാണാൻ വന്നതാണ്”
💬 Comments
View all comments