Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]
എന്തേ??”
“ഇന്നലെ രണ്ടാളും കൂടി ഇവിടെ കള്ള് കുടി ആയിരുന്നു അമ്മച്ചി..... ഒരു ബോധവും ഇല്ലായിരുന്നു”
മേരിയുടെ ചോദ്യത്തിന് യാമിനിയാണ് ചാടി കയറി മറുപടി കൊടുത്തത്....
“ആണോടാ”
എന്നും പറഞ്ഞ് അപ്പൊ തന്നെ മേരി എന്റെ ചെവി പിടിച്ച് തിരിച്ചു, യാമിനി അതും നോക്കി ചിരിക്കുകയാണ്...
ഞങ്ങൾ മൂന്നുപേരും കൂടി ഒരുമിച്ച് കഴിക്കാൻ ഇരുന്നു, ഭാഗ്യത്തിന് യാമിനി വന്ന് എന്റെ അടുത്ത് തന്നെ ഇരുന്നു..... മേരിയുടെ മുനിൽ എന്നെ പെടുത്തിയതിന് പ്രതികാരം ചെയ്യാൻ പറ്റിയ അവസരം... ഞാൻ അവളുടെ കാലിനിട്ട് നല്ലൊരു ചവിട്ട് കൊടുത്തു....
“അയ്യോ അമ്മേ.............”
പണി പാളി, പെണ്ണ് അലറി വിളിച്ചു
“അയ്യോ എന്താ, എന്ത് പറ്റി മോളെ”
പെട്ട്, മേരി ഇടപെട്ടു....
“നോക്ക് അമ്മച്ചി, ന്റെ കാലിന് ചവിട്ടി......”
യാമിനി ചിണുങ്ങി കൊണ്ട് പറഞ്ഞു.....
“അയ്യോ അത് നിന്റെ കാൽ ആയിരുന്നോ, ഞാൻ അറിഞ്ഞില്ല ട്ടോ”
“ഡാ മോനെ.........പൊന്നു മോനെ ടോണികുട്ടാ, നിന്നെ ഞാൻ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ല... അവൾ എന്നോട് നിങ്ങൾ ഇന്നലെ കള്ള് കുടിച്ചത് പറഞ്ഞ ദേഷ്യം തീർത്തതല്ലേ എന്റെ മോൻ.......”
“അയ്യോ അല്ല മേരി, ഞാൻ അറിയാതെ ചവിട്ടി പോയതാണ്.... അല്ലെങ്കിലും ഇവിൾ എന്തിനാ കാല് കൊണ്ടുവന്ന് എന്റെ കാലിന്റെ അടിയിൽ വെക്കുന്നത്....”
ഞാൻ ചാടി കയറി പറഞ്ഞെങ്കിലും ഏറ്റില്ല എന്ന് മേരിയുടെ മുഖഭാവത്തിൽ നിന്ന് മനസിലായി...
“എന്താ മോളെ ഇപ്പോ ഇവന് ഒരു ശിക്ഷ കൊടുക്ക??”
ഞാൻ പറഞ്ഞതൊന്നും ശ്രദ്ധിക്കാതെ മേരി യാമിനിയെ നോക്കി ചോദിച്ചപ്പോൾ എന്നെ നോക്കി ചിരിക്കുകയാണ് എന്റെ പ്രിയ പത്നി ചെയ്തത്,
💬 Comments
View all comments