Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]
ഞാൻ അത് കഴിഞ്ഞ് എടുത്തോളാം പൊന്നു മോളെ”
“ബ്രേക്ക് ഫാസ്റ്റിന്റെ പണി ഒക്കെ കഴിഞ്ഞോ മോളെ......”
“ഇല്ല അമ്മച്ചി, ആവുന്നേ ഉള്ളു”
“നാ വാ........ ആ പരിപാടി നോക്കാം”
എന്നും പറഞ്ഞ് മേരി യാമിനിയെ കൂട്ടി അടുക്കളയിലേക്ക് നടന്നു, ഞാൻ ഫോണും എടുത്ത് പുറത്ത് ടെറസിൽ പോയി ഇരുന്നു...
നെറ്റ് ഓൺ ആക്കിയതും തുരു തുരെ നോട്ടിഫിക്കേഷൻസ് വരാൻ തുടങ്ങി.... ആദ്യം തന്നെ വാട്സ്ആപ്പ് ആണ് തുറന്നത്, അതിൽ സേവ് ചെയ്യാത്ത ഒരു നമ്പറിൽ നിന്ന് മെസ്സേജ് വന്നിട്ടുണ്ട്, ഡി.പി കണ്ടപ്പോൾ തന്നെ ചൈതന്യ ആണെന്ന് മനസിലായി,
“തീരുമാനം എടുത്തോ മാഷേ??” എന്നായിരുന്നു ആ മെസ്സേജ്, അതിനുള്ള മറുപടി കൊടുത്ത ശേഷം മറ്റുള്ള മെസ്സേജുകളും നോക്കിയിട്ട് ഞാൻ നേരെ യൂട്യൂബ് എടുത്ത് ഓരോ ഫുട്ബോൾ വീഡിയോസും കണ്ട് ഇരുന്നു...
“ഡാ...... വാ ദോശ കഴിക്കാം”
മേരിയുടെ ശബ്ദം കേട്ടാണ് ഞാൻ ഫോണിൽ നിന്നും കണ്ണെടുത്തത്
“ഏഹ് ദോശയോ......... മേരി സ്പെഷ്യൽ ചമ്മന്തി ഉണ്ടോ??”
“ഇല്ല നിന്റെ കെട്ട്യോളെ സ്പെഷ്യൽ ചട്ടിണിയുണ്ട്..... വാ”
എന്നും പറഞ്ഞ് മേരി അകത്തേക്ക് നടന്നു
“അപ്പൻ എവിടെ പോയി??”
“അങ്ങേര് രാവിലെ തന്നെ രമേശനെയും കൂട്ടി തോട്ടത്തിലേക്ക് പോയിട്ടുണ്ട്, അതുകൊണ്ട് ഞാൻ വിഷ്ണുവിനെ വിളിച്ചു, അവൻ ഓഫീസിൽ പോവുന്ന വഴിക്ക് എന്നെ ഇവിടെ ഇറക്കി തന്നു”
“ഓ പൊട്ടൻ എഴുന്നേറ്റ് ഓഫിസിൽ പോയോ??”
അറിയാതെ വായിൽ നിന്ന് വീണുപോയതാണ്, മേരിക്ക് മദ്യപിക്കുന്നത്തിനോട് വലിയ എതിർപ്പ് ഒന്നും ഇല്ലെങ്കിലും ഓവർ ആവുന്നത് ഇഷ്ടമല്ല, ചിലപ്പോൾ അപ്പൻ ഡെയിലി ഓവർ ആവുന്നത് കൊണ്ട് ആവും.
“അത്
💬 Comments
View all comments