Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]
വന്നത്...
അവൾ കാണുന്നതിന് മുന്നെ ഞാൻ കയ്യിൽ ഉണ്ടായിരുന്ന ചൂലും കോരികയും ഒരു മൂലയിലേക്ക് ഇട്ടു, യാമിനിയും മേരിയും ആളെ മനസിലാവാതെ എന്താണ് സംഭവം എന്ന് നോക്കി ഇരിക്കുന്നുണ്ട്...
“ഹോ......... എന്താ അത്യാവശ്യം ആയിട്ട്................ വരാൻ പറഞ്ഞത്??”
കിതപ്പ് ഒന്ന് അടങ്ങിയപ്പോഴാണ് മുനിൽ നിൽക്കുന്ന എന്നെ അവൾ കണ്ടത്, എന്നെ കണ്ടതും അവൾ ചോദ്യം എറിഞ്ഞു...
“വെറുതെ........ നിന്നെ ഒന്ന് കാണാൻ..”
“ഹോ പേടിപ്പിച്ചു കളഞ്ഞല്ലോ ദുഷ്ടാ....”
എന്നും പറഞ്ഞ് എന്റെ വയറ്റിനിട്ട് നല്ലൊരു കുത്ത് തന്ന ശേഷമാണ് അവൾ ആകാംഷയോടെ എല്ലാം നോക്കി നിൽക്കുന്ന യാമിനിയെയും മേരിയെയും കണ്ടത്....
“ഇതാ നീ കാണണമെന്ന് പറഞ്ഞ ആള്........നോക്കിയിട്ട് ഇഷ്ടപ്പെട്ടാൽ വാങ്ങിക്കോ, പിന്നെ റിട്ടേൺ പോളിസി ഒന്നുമില്ല ട്ടോ”
മേരിയേ കാണിച്ചു തമാശ ആയിട്ട് ഞാൻ പറഞ്ഞതും ചൈതന്യയുടെ മുഖത്ത് ഞാൻ ഒരു വല്ലാത്ത തിളക്കം കണ്ടു.....
“വാ അകത്തേക്ക് കേറ്....................... ഇനി രണ്ടാളെയും പ്രത്യേകം പരിചയ പെടുത്തേണ്ട കാര്യം ഇല്ലലോ.......”
കുറ്റിയടിച്ച് നിൽക്കുന്ന യാമിനിയെയും മേരിയെയും കാണിച്ച് ചോദിച്ചപ്പോൾ വേണ്ട എന്ന രീതിയിൽ അവൾ തല ആട്ടി...
“ഇത് ചൈതന്യ........ എന്റെ ഫ്രണ്ട് ആണ് ട്ടോ, അല്ല പിറക്കാതെ പോയ പെങ്ങൾ അല്ലേ......”
അവളെ ഞാൻ മേരിക്കും യാമിനിക്കും പരിചയ പെടുത്തി കൊടുത്തു.....
“ഹായ്...... അമ്മച്ചി........... ചേച്ചി”
ചൈതന്യ രണ്ടാളെയും ഒന്ന് നോക്കി ചിരിച്ചുകൊണ്ട് ഒരു ഹായ് അങ്ങ് കൊടുത്തു.....
“നിങ്ങള് സംസാരിച്ച് ഇരിക്ക്....... ഞാൻ ഇപ്പോ വരാം”
എന്നും പറഞ്ഞ് ഞാൻ പുറത്തേക്ക് ഇറങ്ങി, രണ്ട് എണ്ണത്തിന്റെ മുനിൽ തന്നെ പിടിച്ചു നിൽക്കാൻ പാടാണ്, അപ്പോഴാണ്
💬 Comments
View all comments