0%

Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]

Author : Hyder Marakkar Read All Parts 7.6K
മൂന്ന്....... കുറച്ചു നേരം പുറത്തൊക്കെ പോയി കറങ്ങി വരുന്നതാണ് എന്റെ ആരോഗ്യത്തിനു നല്ലതെന്ന് കരുതിയാണ് ഞാൻ അങ്ങനെ പറഞ്ഞത്.... ഇറങ്ങുമ്പോൾ മെല്ലെ ചൈതന്യയോട് രഹസ്യമായി അവളുടെ അച്ഛന്റെ കാര്യം ഒന്നും പറയണ്ട എന്ന് പറഞ്ഞു..... വെറുതെ എന്തിനാ എന്റെ മേരിയെ വിഷമിപ്പിക്കുന്നത്, പിന്നെ പറയാൻ നിന്നാൽ ഞാൻ അവരുടെ വീട്ടിൽ പോയത് തൊട്ട് എല്ലാം പറയേണ്ട വരും.... ഞാൻ ചൈതന്യയുടെ സ്കൂട്ടിയും എടുത്ത് ഇറങ്ങി, എന്റെ ഒരു കൂട്ടുക്കാരൻ ഉണ്ട് ജിംഷി, അവന്റെ ഇക്കാക്ക ഗൾഫിൽ ആണ്, .. ആള് അവിടെ അത്യാവശ്യം നല്ല ഹോൾഡ് ഒക്കെ ഉള്ള മനുഷ്യനാണ്.... പുള്ളി വഴി യാമിനിയുടെ അച്ഛനെ കുറിച്ച് ഒന്ന് അന്വേഷിച്ച് നോക്കണം..... അതാണ് ലക്ഷ്യം, അതുകൊണ്ട് ഞാൻ നേരെ ജിംഷിയെ കാണാൻ പോയി അവനോട് കാര്യങ്ങൾ ഒക്കെ പറഞ്ഞപ്പോൾ അവൻ അപ്പൊ തന്നെ അവന്റെ ഇക്കാക്കയെ വിളിച്ച് കാര്യം പറഞ്ഞു.... ഇക്ക അന്വേഷിക്കാം എന്ന് പറഞ്ഞിട്ടുണ്ട്.. കുറച്ച് നാളായി ഞാൻ ജിംഷിയെ കണ്ടിട്ട്, അതുകൊണ്ട് കുറച്ചു നേരം അവന്റെ കൂടെ ഇരുന്ന് സംസാരിച്ചു, ഉച്ച ആയപ്പോൾ അവന്റെ ഉമ്മ ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചെങ്കിലും സ്നേഹത്തോടെ നിരസിച്ചിട്ട് ഞാൻ തിരിച്ച് പി.ബിയിലേക്ക് വിട്ടു...... മൂന്ന് പെണ്ണുങ്ങളും കൂടി അവിടെ മറിച്ചിട്ട് കാണുമോ എന്തോ ഞാൻ എത്തി സ്റ്റെപ്പ് കയറി ചെല്ലുമ്പോൾ കാണുന്നത് എന്തോ തമാശ പറഞ്ഞ് മൂന്നെണ്ണം കൂടി കൂട്ട ചിരിയാണ്, അപ്പോഴേക്കും ഇവര് ഇത്ര ക്ലോസ് ആയോ....... ഹാ, അത്ഭുത പെടാൻ ഒന്നുമില്ല, മേരി ഉണ്ടല്ലോ..... ഇവരെ കൂടെ കൂടി യാമിനിയും വായാടി ആയി മാറുന്നുണ്ടോ എന്നാണ്

💬 Comments

View all comments