0%

Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]

Author : Hyder Marakkar Read All Parts 7.7K
എന്റെ ഇപ്പോഴത്തെ സംശയം.... “ഹാ നീ വന്നോ.....” “ഇല്ല പോയി” മേരിയുടെ ചോദ്യത്തിന് ഞാൻ ഒരു ലോ ക്ലാസ്സ്‌ ചളി തന്നെ മറുപടിയായി കൊടുത്തു....
“ഹോ അവസ്ഥ............ മോളോട് വീട്ടീന്ന് ചീത്ത കൂട്ടുക്കെട്ടിൽ ഒന്നും പോയി പെടരുതെന്ന് പറഞ്ഞ് തരാറില്ലേ...” ചൈതന്യയെ നോക്കിയാണ് മേരി അത് ചോദിച്ചത്, നൈസ് ആയിട്ട് എനിക്കിട്ട് കൊട്ടിയതാണ്....... വിഷ്ണു വേഗം വന്നാൽ മതിയായിരുന്നു, ഇല്ലെങ്കിൽ മേരിയുടെ വേട്ട മൃഗം ഞാൻ ആയിരിക്കും, അവനെ കിട്ടിയാൽ പിന്നെ ഞാൻ രക്ഷപ്പെട്ടു, അവന്റെ മേലെ കേറിക്കോളും... വൈകുന്നേരം വരെ ശരിക്കും സമയം പോയത് അറിഞ്ഞില്ല, മേരിയുടെ വലിയ തള്ളുകളും ചൈതന്യയുടെ ചെറിയ തള്ളുകളും ഒപ്പം എന്റെ സത്യസന്ധമായ ചില അഭിപ്രായങ്ങൾ കൂടെ ആയതോടെ പി.ബി ശരിക്കും ഒരു ടീച്ചറില്ലാത്ത ക്ലാസ്സ് റൂം ആയി മാറി..... ക്ലാസ്സിലെ പഠിപ്പി മോയന്ത് എന്റെ മീനൂട്ടിയും.... ക്ലാസ്സിലെ ഏറ്റവും അലമ്പ് പിന്നെ പറയേണ്ട കാര്യം ഇല്ലലോ, മേരി തന്നെ.... വൈകുന്നേരം വിഷ്ണു ഓഫീസിൽ നിന്ന് ഇറങ്ങാൻ ലേറ്റ് ആവുമെന്ന് പറഞ്ഞത് കൊണ്ട് മേരി ചൈതന്യയുടെ കൂടെ പോയി, അപ്പൻ തിരിച്ച് എത്തുന്നതിനു മുൻപ് ഹാജരാവണം അല്ലോ...... ### “യൂ ടൂ ബ്രൂട്ടസി.......... നീ എനിക്കിട്ട് പാര പണിയും അല്ലേ...........” അവർ പോയ ശേഷം ഞാൻ യാമിനിയെ ഒന്ന് ചെറുതായി ഞെട്ടിക്കാൻ തന്നെ തീരുമാനിച്ച് തുടക്കം ഇട്ടു. “അത് പിന്നെ ഞാൻ.......... ഉള്ളതല്ലേ പറഞ്ഞുള്ളു” “ഓ അവള് വല്യ സത്യഭാമ...... ഇപ്പോ ഇവിടെ നിന്നെ രക്ഷിക്കാൻ മേരി ഇല്ല, ഇപ്പോ ഞാൻ നിന്നെ എന്ത് ചെയ്താലും ആരും അറിയില്ല.......” മുഖത്ത്

💬 Comments

View all comments