Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]
പരമാവധി ക്രൂര ഭാവം വരുത്തിക്കൊണ്ട് അവളുടെ അടുത്തേക്ക് ചെന്നപ്പോൾ പേടിച്ചു പേടിച്ച് പുറകോട്ടു നീങ്ങി ചുമരിൽ തട്ടി നിന്നു പാവം, ആ മുഖഭാവം കാണുമ്പോൾ പാവം തോന്നുമെങ്കിലും എന്റെ ഉള്ളിലെ സാഡിസ്റ്റ് അതിലും ഒരു ഹരം കണ്ടെത്തി കഴിഞ്ഞിരുന്നു....
“എന്താ ഇപ്പോ ചെയ്യാ ഇവളെ.......... കണ്ണ് പിഴുത് എടുത്താലോ?? അല്ലെങ്കിൽ വേണ്ട കൈ വിരൽ മുറിച്ച് എടുക്കാം”
അവളെ അടുത്തേക്ക് പരമാവധി അടുത്ത് നിന്നിട്ട് ചിരി കണ്ട്രോൾ ചെയ്തുകൊണ്ട് ഞാൻ പറഞ്ഞു...
“തമാശ കളിക്കല്ലേ......... ന്ക്കി പേടി ആവുണു.....”
പെണ്ണിന്റെ മുഖം ഒക്കെ മാറിയിട്ടുണ്ട്, പാവം ശരിക്കും പേടിച്ചു...... അതോടെ എന്റെ നിയന്ത്രണം വിട്ടുപോയി, ഞാൻ പൊട്ടി ചിരിച്ചു....
അതോടെ അവൾ എന്റെ നെഞ്ചിൽ ഇട്ട് വേദനിപ്പിക്കാതെ കുത്തി കളിക്കാൻ തുടങ്ങി....
“അയ്യേ, എന്റെ മീനൂട്ടി പേടിച്ചു പോയോ............ അയ്യയ്യേ”
കളിയാക്കുക കൂടി ചെയ്തതോടെ ഇടിയുടെ പവർ അല്പം കൂടി......
? യെഹ് യൂ കുഡ് ബി ദി ഗ്രേറ്റസ്റ്റ്
യൂ ക്യാൻ ബി ദി ബെസ്റ്റ്
യൂ ക്യാൻ ബി ദി കിങ് കോങ്ങ് ബാംഗിങ് ഓൺ യുവർ ചെസ്റ്റ് ?
പോക്കറ്റിൽ കിടന്ന് ഫോൺ അടിയാൻ തുടങ്ങി, എന്ത് കഷ്ടമാണ്.... മനുഷ്യൻ ഒന്ന് റൊമാന്റിക്ക് മൂഡിലേക്ക് വരുമ്പോൾ കൃത്യമായി എന്തെങ്കിലും വരും....
ഫോൺ എടുത്ത് നോക്കിയപ്പോൾ വിഷ്ണുവാണ്..... ഈ മൈരന് ഇപ്പോ എന്താ??
“ഡാ ചെറിയ സീന് ഉണ്ട്...... ഞാൻ ഓഫീസിന്ന് വരുന്ന വഴിക്ക് വണ്ടി ചെറുതായി ഒന്ന് തട്ടി”
ഫോൺ എടുത്ത പാടെ അവൻ ചാടി കയറി പറഞ്ഞു...
“അയ്യോ എന്നിട്ട് നീ
💬 Comments
View all comments