0%

Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]

Author : Hyder Marakkar Read All Parts 7.7K
കൊണ്ടുപോയി ആക്കി, കുറച്ച് നേരം അവന്റെ അച്ഛനോടും അമ്മയോടും സംസാരിച്ചിട്ട് അവന്റെ ബൈക്കും എടുത്ത് ഇറങ്ങുമ്പോഴേക്കും സമയം 9:30 ആയിരുന്നു............ അയ്യോ യാമിനി, പെണ്ണ് പേടിച്ച് ഇരിക്കുന്നുണ്ടാവും.... ഞാൻ പി.ബി ലക്ഷ്യമാക്കി ബൈക്ക് പറപ്പിച്ച് വിട്ടു... ### “എന്തായി............ എങ്ങനെയുണ്ട് വിഷ്ണുന്??” വാതിൽ തുറന്നതും എന്നെ കണ്ടപ്പോൾ യാമിനി ചോദിച്ചു, പെണ്ണ് ഇതുവരെ ടെൻഷൻ അടിച്ച് ഇരിക്കുക ആയിരുന്നു എന്ന് ആ മുഖം കണ്ടാൽ അറിയാം.. “ഏയ് അവന് കുഴപ്പം ഒന്നുമില്ല, ഞാൻ അവനെ വീട്ടിൽ കൊണ്ടുപോയി ആക്കി” “ഹോ പേടിച്ചു പോയിരുന്നു........”
ഒരു ദീർഘശ്വാസം എടുത്ത ശേഷം അവൾ നെഞ്ചിൽ കൈ വെച്ച് പറഞ്ഞു...“കഴിച്ചോ??” അവൾ ഇല്ല എന്ന് തല ആട്ടി കാണിച്ചു“എന്ന വാ.... ഫുഡ്‌ അടിക്കാ” വാതിലും പൂട്ടി അവളെയും തള്ളിക്കൊണ്ട് ഞാൻ അകത്തേക്ക് നടന്നു... ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഞങ്ങൾ വല്ലാതെ അടുത്തിട്ടുണ്ട്, ഒരു തരത്തിൽ ഈ മുന്ജന്മ ബന്ധം എന്നൊക്കെ പറയുന്നത് പോലെ വല്ലാത്ത ഒരു അടുപ്പം........ ഇപ്പോ ഞാൻ മനസിലാക്കുന്നു പ്രണയം എന്ന വിശാലമായ വാക്കിന്റെ ഒരു കുഞ്ഞ് ഭാഗം........ ശ്രീലക്ഷ്മിയോട് എനിക്ക് തോന്നിയിരുന്നത് യഥാർത്ഥ പ്രണയം ആയിരുന്നില്ല എന്നും മനസിലാക്കുന്നു..... ഇതാണ് ട്രൂ ലവ്, ഇവളാണ് എന്റെ പെണ്ണ്, മൈ സോൾമേറ്റ്........ ഞാൻ മേല് കഴുകി വന്ന ശേഷം ഞങ്ങൾ രണ്ടുപേരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു, ഭക്ഷണം കഴിക്കുമ്പോൾ മേരി അവൾക്ക് ഒരു പുതിയ ഫോൺ കൊടുത്ത കഥ ഒക്കെ പറഞ്ഞു...... പെണ്ണിന്റെ സംസാരത്തിൽ നിന്ന് ചൈതന്യയെയും ഒരുപാട് ഇഷ്ടപ്പെട്ടു എന്നും മനസിലായി......... അല്ലെങ്കിലും എന്റെ പെണ്ണിന്

💬 Comments

View all comments