0%

Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]

Author : Hyder Marakkar Read All Parts 7.7K
ആരെയാണ് ഇഷ്ടം അല്ലാത്തത്, ഒരുപാട് ഉപദ്രവിച്ച ആ തള്ളയോട് പോലും പെണ്ണിന് ഒരു ദേഷ്യവും ഇല്ല എന്നാണ് പറഞ്ഞത്..... ഇതുപോലെ ഉള്ള പീസുകൾ അപൂർവ്വമേ കാണു ഭക്ഷണം കഴിഞ്ഞ് ഞാൻ പുറത്തിറങ്ങി ഒരു സിഗരറ്റും വലിച്ചിട്ട് അകത്തേക്ക് ചെല്ലുമ്പോൾ യാമിനി കിടക്ക വിരി തട്ടി വിരിക്കുകയാണ്... “ഇനി താഴെ വിരിക്കേണ്ട ആവശ്യം ഇല്ലാലോ......... കട്ടിലിൽ രണ്ടാൾക്ക് സുഖമായി കിടക്കാനുള്ള സ്ഥലം ഉണ്ടല്ലോ” ഞാൻ അത് പറഞ്ഞപ്പോഴേക്കും പെണ്ണിന്റെ മുഖം ചുവന്ന് വന്നു... നാൺ വന്നു നാൺ വന്നു, എന്റെ മീനൂട്ടിക്ക് നാൺ വന്നു ഞാൻ ചാടി കയറി കട്ടിലിൽ കേറി കിടന്നിട്ട് അവളെ മാടി വിളിച്ചു, പെണ്ണിന് ആകെ ഒരു വെപ്രാളം.... നിന്ന് തിരിഞ്ഞ് കളിക്കുകയാണ്..... “ഹാ ആ ലൈറ്റ് ഓഫാക്കിയിട്ട് വന്ന് കിടക്ക് പെണ്ണേ.......” ഞാൻ അല്പം ഗൗരവത്തിൽ പറഞ്ഞതോടെ അവൾ വേഗം പോയി ലൈറ്റ് ഓഫാക്കിയിട്ട് വന്ന് കട്ടിലിൽ എന്റെ അടുത്ത് കിടന്നു.... “പേടിയുണ്ടോ??” “മച്.........” അവൾ പല്ലി ചിലക്കുന്ന ശബ്ദത്തിൽ ഇല്ല എന്ന് മൂളി.... “എങ്കിലേ പേടിക്കണം......... ഞാൻ നിന്നെ കടിച്ച് തിന്നാൻ പോവാ.......... തിന്നട്ടെ??” അവളെ മെത്തേക്ക് പകുതി കയറി കിടന്നിട്ട് മുഖത്തേക്ക് മുഖം അടുപ്പിച്ചു കൊണ്ട് ഞാൻ അത് ചോദിച്ചപ്പോൾ അവളുടെ ഹൃദയം മിടിക്കുന്നത് ഞാൻ അറിഞ്ഞു.... “അയ്യേ ഇങ്ങനെ ഒരു പേടിച്ച് തൂറി പെണ്ണ്...... അയ്യേ”
അവളെ മൂക്കിന് പിടിച്ചു വലിച്ചുകൊണ്ട് അത് പറഞ്ഞപ്പോൾ സ്പോട്ടിൽ കിട്ടി നല്ലൊരു നുള്ള്.... “നമുക്ക് കുറച്ച് ടൈം എടുക്കാം...... നമ്മൾ ഇനിയും അടുക്കണം, അത് കഴിഞ്ഞ് മതി ഫിസികൽ ആയിട്ട് ഒക്കെ........

💬 Comments

View all comments