0%

Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]

Author : Hyder Marakkar Read All Parts 7.7K
ഞാൻ മെല്ലെ എന്റെ താടി കൊണ്ട് മുഖത്ത് ഉരച്ച് ഇക്കിളി ആക്കിയതും പെണ്ണ് എനിക്കുള്ള താക്കീത് തന്നു പിന്നെ ഞാൻ അടങ്ങി കിടന്നു, എനിക്ക് ഇത്രയും അനുസരണയോ അവളെ കെട്ടിപ്പിടിച്ചുകൊണ്ട് തന്നെ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു..... ഇതുവരെ കിട്ടിയിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല ഉറക്കം രാവിലെ ഒരു പെണ്ണിന്റെ കരച്ചിൽ കേട്ടുകൊണ്ടാണ് ഞാൻ ഞെട്ടി എഴുന്നേറ്റത്..... കണ്ണ് തുറന്നപ്പോൾ കണ്ടത് എന്റെ ഉള്ളിലെ പിശാചിനെ ഉണർത്തുന്ന കാഴ്ചയും യാമിനിയെ കെട്ടിപ്പിച്ചുകൊണ്ട് കരയുന്ന ശ്രീലക്ഷ്മി.... ############################################## “ഹാ നീ ഇവിടെ വന്ന് ഇരിക്കുകയാണോ....... ഞാൻ എവിടെ ഒക്കെ നോക്കി, ഫോണും സ്വിച്ച് ഓഫ്” വിഷ്ണു വന്ന് തട്ടി വിളിച്ചപ്പോഴാണ് ഞാൻ ഓർമ്മകളിൽ നിന്ന് ഉണർന്നത്, നോക്കുമ്പോൾ ഞാൻ ഹോസ്പിറ്റലിന്റെ പാർക്കിംഗ് ഏരിയയുടെ അടുത്തുള്ള ബെഞ്ചിൽ ഇരിക്കുകയാണ്, കുറെ നേരമായെന്ന് തോന്നുന്നു ഇരിക്കാൻ തുടങ്ങിയിട്ട്.....
“അയ്യോ എന്റെ പൊന്നു മോനെ, അകത്ത് ഒരു ചെങ്ങായിന്റെ കത്തി കേട്ട് സഹിക്കാൻ പറ്റാതെ ഇറങ്ങി പോന്നതാണ്.....” “ഓ ഹൈദർ ഇക്ക ആവും..... ഭാര്യയുടെ അഞ്ചാം പ്രസവം കാത്ത് നിൽക്കുന്ന ഹൈദർ ഇക്ക” ചിരിച്ചുകൊണ്ട് വിഷ്ണു പറഞ്ഞു “അഞ്ചാമത്തെ പ്രസവം......... അയാള്‌ തന്നെ, നിനക്ക് പുള്ളിനെ അറിയോ??” “പിന്നെ ഇല്ലാതെ....... ഞാൻ ആയിരുന്നു ഇത്രയും നേരം പുള്ളിയുടെ വേട്ട മൃഗം.... കൊലപാതകം ആണ് മോനെ” വിഷമത്തോടെ അവൻ അത് പറഞ്ഞപ്പോൾ ഞാൻ ഒന്ന് ചിരിച്ചു “അല്ല ഞാൻ പറയാൻ വന്ന കാര്യം മറന്നു, ശ്രീലക്ഷ്മി പ്രസവിച്ചു...... ആൺകുട്ടിയാണ്.....” എന്തോ ഒരു ആശ്വാസം തോന്നി അത് കേട്ടപ്പോൾ ഞങ്ങൾ രണ്ടുപേരും കൂടി അകത്തേക്ക് നടന്നു,

💬 Comments

View all comments