Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]
ആയി പറ”
വിഷ്ണു ആവേശത്തോടെ ചോദിച്ചു
“ഡീറ്റൈൽ ആയിട്ട് പറയാൻ മാത്രം ഒന്നുമില്ല, അയാൾക്ക് അപ്പനും ആയിട്ട് എന്തോ പ്രശ്നം ഉണ്ടെന്ന് തോന്നുന്നു....... അത് മനസ്സിൽ വെച്ചാണ് എന്നോട് പെരുമാറുന്നത്”
“ഡാ....... എന്താ ഉണ്ടായത്?? പറയെടാ.............”
വിഷ്ണുവിന്റെ ശബ്ദം ഉയർന്നു, അതോടെ ആ രാഘവന്റെ വീട്ടിൽ വച്ച് നടന്നത് മൊത്തം ഞാൻ അവനോട് പറഞ്ഞു.........
ആ വീട്ടിൽ നിന്ന് ഇറങ്ങി നടക്കുമ്പോൾ വല്ലാത്ത ഒരു വിങ്ങൽ ആയിരുന്നു, കുറച്ച് നേരം ഒറ്റയ്ക്ക് ഇരുന്നപ്പോൾ ചെറിയ ആശ്വാസവും കിട്ടിയിരുന്നു....... പക്ഷെ ആ വിഷമം എല്ലാം പൂർണമായി ഇല്ലാതായത് ഇപ്പോഴാണ്........ എല്ലാം ഇവനോട് തുറന്ന് പറഞ്ഞപ്പോൾ...... ശാന്തി... സമാധാനം.....
“ പൊട്ടന് ലോട്ടറി അടിക്കുക എന്നൊക്കെ പറയുന്നത് ഇതാണ്, നീ ഇനി അവിടെ പോവണ്ട........ രാഘവൻ മൈരൻ, ഒരെണ്ണം പൊട്ടിക്കാൻ കൈ തരിക്കുന്നു..... ചെറ്റ...................”
വിഷ്ണു ദേഷ്യം കൊണ്ട് വിറയ്ക്കുകയാണ്.
“ഹാ വിട്ടുകള മുത്തേ, ഇതൊക്കെ ജീവിതത്തിലെ ഓരോ പാഠങ്ങൾ അല്ലേ”
“എന്ന ഈ പാഠം ഇന്നത്തോടെ അവസാനിച്ചു, ഇനി ആ ജോലി വേണ്ട”
“അത് പിന്നെ.....”
“ഒരു പിന്നെയും ഇല്ല, നിനക്ക് പണിയെടുത്ത് ജീവിക്കണം എന്നല്ലേ ഉള്ളു, അത് അയാളുടെ ഡ്രൈവർ ആയിട്ട് തന്നെ വേണമെന്ന് ഇല്ലല്ലോ....... നമുക്ക് വേറെ ജോലി നോക്കാം”
എന്നെ ഒന്നും പറയാൻ സമ്മതിക്കാതെ വിഷ്ണു തീരുമാനം എടുത്ത് കഴിഞ്ഞു. ഉറച്ചതായിരുന്നു അവന്റെ വാക്കുകൾ...
“മ്മ്..... ശരി, എങ്കിൽ അതുവരെ എനിക്കും എന്റെ ഭാര്യയ്ക്കും നീ ചിലവിന് തരേണ്ട വരും”
“നിന്റെ ഭാര്യയോ?? ഹ......... ഹ........ അപ്പൊ അവിടെ വരെ ആയി കാര്യങ്ങൾ.... ഹ......ഹ..........ഹ..........................”
💬 Comments
View all comments