Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]
വിഷ്ണു ചിരി തുടങ്ങി, ഒടുക്കത്തെ ചിരി....... വടി കൊടുത്ത് അടി വാങ്ങുക എന്നൊക്കെ പറയുന്നത് ഇതിനാണ്, എനിക്ക് എന്തിന്റെ കേടായിരുന്നു.....
“ഞാൻ ഒരു തമാശയ്ക്ക് പറഞ്ഞതാണ് ട്ടോ”
“മനസിലായി മനസിലായി......”
ചിരിക്കുന്നതിന് ഇടയ്ക്ക് അവൻ ഒരു ആക്കിയ ട്യൂണിൽ പറഞ്ഞു.
“മതി തെണ്ടി ഉണ്ടാക്കി ചിരിച്ചത്, വാ പോവാം....”
“എന്താണ്?? ഭാര്യയെ കാണാതെ ഇരിക്കാൻ പറ്റുന്നില്ലേ??”
ചിരി നിർത്തി മുഖത്ത് ഗൗരവം വരുത്തിക്കൊണ്ട് അവൻ എനിക്കിട്ട് നൈസ് ആയി കൊട്ടി.
“ഒന്ന് പോയേടാ....... വാ വിശക്കുന്നുണ്ട്....”
വിഷയം മാറ്റാൻ പറഞ്ഞതാണെങ്കിലും അതിൽ ഒരല്പം കാര്യമുണ്ട്... വീണ്ടും വിശന്നു തുടങ്ങി.
“ശരി ശരി....... വാ നടക്ക്.....”
എന്നെ പിടിച്ചു തള്ളി കൊണ്ട് അവൻ പറഞ്ഞു, ആ ആക്കിയ ചിരി ഇപ്പോഴും മുഖത്ത് നിന്ന് പോയിട്ടില്ല.
ഞങ്ങൾ നേരെ എന്റെ പുതിയ താമസ സ്ഥലമായ പി.ബിയിലേക്ക് തന്നെയാണ് പോയത്.....
കോണിപ്പടി കയറി മുകളിൽ ചെന്ന് കതകിൽ മുട്ടലും വാതിൽ തുറക്കലും ഒരുമിച്ചായിരുന്നു, ആരാന്ന് വിചാരിച്ച ഇവൾ ഈ ചാടി തുറക്കുന്നത്..... എന്തായാലും മുനിൽ ഞങ്ങളെ രണ്ടുപേരെയും കണ്ടപ്പോൾ അവളുടെ മുഖത്ത് കണ്ടത് ആശ്വാസം ആയിരുന്നു.
ഞാൻ അവളെ മറികടന്ന് അകത്തേക്ക് കയറി, വിശന്നിട്ട് വയ്യ പെണ്ണ് എന്തെങ്കിലും ഉണ്ടാക്കി വച്ചിട്ടുണ്ടോ ആവോ..... ഞാൻ നേരെ ചെന്നത് അടുക്കളയിലേക്ക് ആയിരുന്നു.
ഹാവു ഭാഗ്യം, എന്തൊക്കെയോ കാണുന്നുണ്ട്....... കുറെ പാത്രങ്ങൾ ഒക്കെ അടച്ചു വച്ചിട്ടുണ്ട്.... തുറന്നു നോക്കിയപ്പോൾ ചോറും പരിപ്പ് കറിയും ചമ്മന്തിയും കാണപ്പെട്ടു.
“ഞാൻ എടുത്ത് തരാം........”
പിന്നിൽ നിന്നും യാമിനിയുടെ താഴ്ന്ന ശബ്ദം, ഒരു കുഞ്ഞു കാറ്റ് അടിച്ചിരുന്നെങ്കിൽ ആ
💬 Comments
View all comments