0%

Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]

Author : Hyder Marakkar Read All Parts 7114
സൗണ്ട് എന്റെ അടുത്ത് എത്തില്ല. “മ്മ......” ഒന്ന് കനത്തിൽ മൂളിയിട്ട് ഞാൻ അടുക്കളയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി, വിഷ്ണു അവിടെ കസേരയിൽ ഇരിക്കുന്നുണ്ട്, ഇപ്പോഴും മുഖത്ത് ആ ആക്കിയ ചിരിയുണ്ട്.... “എന്താടാ......” “മച്.......” എന്റെ ഗൗരവത്തോടെയുള്ള ചോദ്യത്തെ അവൻ ചിരിച്ചുകൊണ്ട് തന്നെ ഒന്നുമില്ല എന്ന് ചുമൽ അനക്കി തട്ടി കളഞ്ഞു. ഞാൻ പിന്നെ ഒന്നും മിണ്ടാൻ നിന്നില്ല, വേഗം ബാത്റൂമിൽ കയറി ഫ്രഷ് ആയി ഒരു ടി- ഷർട്ടും ട്രാക്ക് പാന്റും ഇട്ട് വന്നു, വിശന്നു വയറ് തള്ളക്ക് വിളി തുടങ്ങിയിരുന്നു. ഞാൻ ഫ്രഷ് ആയി വരുമ്പോഴേക്കും യാമിനി എനിക്കുള്ള ഫുഡ് പ്ലേറ്റിൽ വിളമ്പി കഴിഞ്ഞിരുന്നു, പിന്നെ ഞാൻ സംസാരത്തിന് ഒന്നും നിന്നില്ല...... നേരെ ഭക്ഷണത്തിലേക്ക് പൂർണ ശ്രദ്ധയും കൊടുത്തു..... എന്തിന് തൊട്ടടുത്ത് പൊട്ടനെ പോലെ നോക്കി നിൽക്കുന്ന വിഷ്ണുവിനെ പോലും ഞാൻ മറന്ന് പോയിരുന്നു.....
ഇതുവരെ നോൺ വെജ് ഇല്ലാതെ ഒരുമണി ചോറ് കഴിക്കാത്ത ഞാനാണ് ഇരുന്ന് വെട്ടി വിഴുങ്ങുന്നത്. വിശപ്പാണോ അതോ ആ ചമ്മന്തിയുടെ രുചിയാണോ കാരണമെന്ന് മനസിലാവുന്നില്ല.... ഞാൻ ഇങ്ങനെ വെറും പച്ചക്കറിയും ചമ്മന്തിയും കൂട്ടി ഒരു പരാതിയും പറയാതെ കഴിക്കുന്നത് കണ്ട എന്റെ പൊന്നു മേരി തല കറങ്ങി വീഴും, ഏത്ര ഏത്ര അടികളാണ് ഈ കാര്യത്തിൽ ഞങ്ങൾ തമ്മിൽ നടന്നിട്ടുള്ളത്............ സത്യം പറഞ്ഞ ഞാനും മേരിയും തെറ്റുന്ന ഏക കാര്യം എന്റെ ഭക്ഷണ കാര്യം മാത്രം ആയിരിക്കും. കുറച്ച് മുന്നെ ഇതിലും വലിയ ഒരു ഊണുമേശയിൽ ഇതിലും കൂടുതൽ വിഭവങ്ങൾക്ക് മുനിൽ ഇരുന്നത് പെട്ടെന്ന് മനസിലേക്ക് വന്നു, പക്ഷെ കലഹം

💬 Comments

View all comments