0%

Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]

Author : Hyder Marakkar Read All Parts 7117
വയ്യ നിങ്ങളെ നടുവിൽ കിടന്നു ഇങ്ങനെ മധ്യസ്ഥൻ കളിക്കാൻ” സിഗരറ്റിന്റെ പുക ഊതി വിടുമ്പോൾ അകത്തു നിന്ന് വിഷ്ണുവിന്റെ ശബ്ദം കെട്ടു...
കുറച്ച് കഴിഞ്ഞ് പിന്നിൽ ഒരു അനക്കം കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ മടിച്ച് മടിച്ച് എന്റെ അടുത്തേക്ക് നടന്നു വരുന്ന യാമിനിയെ ആണ് കണ്ടത്..... “മ്മ്??” ഞാൻ എന്താണ് കാര്യം എന്ന രീതിയിൽ ഒന്ന് തല പൊക്കി മൂളി. അവളെ കണ്ടപ്പോൾ കയ്യിലുള്ള വലിച്ചു തീരാനായ സിഗരറ്റ് ഞാൻ നിലത്തിട്ട് ചവിട്ടി കെടുത്തി. എന്തോ അവളുടെ മുനിൽ നിന്ന് വലിക്കാൻ ഒരു മടി... “പൈസ........” മടിച്ചുകൊണ്ട് തന്നെ അവൾ എനിക്ക് നേരെ കൈ നീട്ടി.... രാവിലെ ഞാൻ ഡ്രസ്സ്‌ വാങ്ങാൻ കൊടുത്ത പൈസയാണെന്ന് മനസിലായി... “ഇതെന്താ?? ഡ്രസ്സ്‌ വാങ്ങിയില്ലേ?” “മ്മ..... ഫ്രണ്ട് വന്നിരുന്നു, അവള് വാങ്ങി തന്നു...” എന്റെ മുഖത്തു നോക്കാതെ ആണ് അവൾ സംസാരിക്കുന്നത്, അത്ര നോക്കാൻ കൊള്ളാത്തതാണോ എന്റെ ഈ മുഖം. “ഉണ്ണിമായ അല്ലേ??” ഞാൻ അത് ചോദിച്ച ആ നിമിഷം അതുവരെ എന്റെ മുഖത്തേക്ക് പോലും നോക്കാതെ നിന്നവൾ എന്നെ ആശ്ചര്യത്തോടെ ഒരു നോട്ടം..... “മ്മ.....” ഒരു നിമിഷം എന്നെ അങ്ങനെ നോക്കി നിന്ന ശേഷം അവൾ അതെ എന്ന രീതിയിൽ മൂളി. “എന്നെ കാണാൻ വന്നിരുന്നു തന്റെ കൂട്ടുകാരി....” “എന്തിന്??” അവൾ പോലും അറിയാതെ ആണ് ആ ചോദ്യം അവളിൽ നിന്ന് വന്നത് എന്ന് തോന്നി. “ഏയ് അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല, കൂട്ടുകാരിയുടെ വരനെ കാണാൻ പൂതിയായിട്ട് വന്നതാണെന്ന് പറഞ്ഞു” അവൾ ഒന്നും മിണ്ടാതെ സംശയത്തോടെ എന്നെ നോക്കി നിൽക്കുകയാണ്,

💬 Comments

View all comments